റവ കാച്ചിയത് ( തരികഞ്ഞി ) tharikanji ( sweetened rava )
By : Sharna Lateef
ഹായ് ഫ്രണ്ട്സ് ...ഇന്ന് നമുക്ക് നോമ്പുതുറ സ്പെഷ്യൽ വിഭവമായ തരികഞ്ഞി ആയാലോ ..എന്നുവെച്ചു നോമ്പ് ഉള്ളവർക്ക് മാത്രമല്ല എല്ലാവർക്കും ഉണ്ടാകി കഴിക്കാം കേട്ടോ ...വളരെ സിമ്പിൾ , ഈസി ആൻഡ് റ്റയിസ്റ്റി ഡിഷ് ആണ് .കുട്ടികൾക്കും വളരെ ഇഷ്ട്ടമാവും .
റവ - 4 ടേബിൾ സ്പൂൺ
പാൽ - 4 കപ്പ്
വെള്ളം - 2 കപ്പ്
പഞ്ചസാര - ആവശ്യത്തിനു
ഏലക്കപൊടി
അണ്ടിപരിപ്പ് , മുന്തിരി
ചെറിയ ഉള്ളി _ 5 എണ്ണം
നെയ്യ് - 2 സ്പൂൺ
ഉപ്പു - ഒരു നുള്ള് ( മധുരം ഒന്ന് ബാലൻസ് ചെയ്യാൻ വേണ്ടി മാത്രം )
ആദ്യം തന്നെ ഒരു സ്പൂൺ നെയ്യൊഴിച് റവ വറുത്തെടുക്കുക .അതിലേക്കു 2 കപ്പ് വെള്ളവും 2 കപ്പ് പാലും ചേർത്ത് കട്ടകെട്ടാതെ ഇളക്കി വേവിക്കുക .വെന്തു നന്നായി കുറുകി വരുമ്പോൾ പഞ്ചസാരയും , ഏലക്ക പൊടിയും ചേർക്കുക . ബാക്കി പാൽ കൂടി ചേർത്ത് നന്നായി ഇളക്കി ആവശ്യത്തിനു കുറുകി വരുമ്പോൾ വാങ്ങി വെക്കാം.ബാക്കി നെയ്യിൽ ചുവന്നുള്ളിയും , നട്സ് , കിസ്മിസ് വറുത്തിടുക .( തേങ്ങ പ്പാൽ ചേർത്താൽ ടേസ്റ്റ് കൂടും )
ചിലപ്പോൾ തനുകുമ്പോൾ റവ കുറുകി പോയാൽ കുറച്ചു കൂടി പാൽ ചേർത്താൽ മതി.പിന്നെ ഇതിൽ ചൗവരിയൊ സെമിയയോ ഒക്കെ ചേർക്കാവുന്നതാണ് .അത് ഓരോരുത്തരുടെയും ഇഷ്ട്ടനുസരണം ചേർക്കാം .അപ്പോൾ എല്ലാവരും ട്രൈ ചെയ്തു നോക്കുമല്ലോ അല്ലേ ..

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes