മീൻ വറ്റിച്ചത് (കോട്ടയം സ്റ്റൈൽ )
By : Sini Mary Jose
ഒരു കോട്ടയം സ്റ്റൈൽ മീൻ കറി ആണ് ഞാൻ ഇന്ന് ഉണ്ടാക്കിയതു.ഇതിനു ഏതു മീനും ഉപയോഗിക്കാം .കൊഴുവ പോലുള്ള ചെറിയ ഫിഷ്‌ ഉപയോഗിക്കരുത് .
ഞാൻ ആവോലി മീൻ ആണ് ഉപയോഗിച്ചിരിക്കുന്നത് കരിമീനോ നെയ്മീനോ ഉപയോഗിച്ചാൽ കുറച്ചുകൂടി നല്ല ടേസ്റ്റ് ആണ് .ഇവിടെ ഫ്രഷ്‌ കരിമീൻ കിട്ടില്ലാത്തത് കൊണ്ടു ഞാൻ ദശ മീൻ ആണ് കറി വയ്ക്കാറുള്ളത് .
ചേരുവകകൾ
ഫിഷ്‌ -1 kg മീഡിയം സൈസ് കഷണങ്ങൾ
ഇഞ്ചി -ഒരു കഷണം വലുത് (ചതച്ചത്)
വെളുത്തുള്ളി-7-8 അല്ലി (ചതച്ചത്)
മുളക് പോടീ -3 ടേബിൾ സ്പൂൺ
മഞ്ഞള്പൊടി -രണ്ടു നുള്ള്
കുടംപുളി -2-3 no(പുളി അനുസരിച്ച്)
കടുക് -അര tsp
ഉലുവ-കൽ tsp
കറിവേപ്പില -2-3 തണ്ട്
ഉപ്പു -ആവശ്യത്തിനു
വെള്ളം
തയ്യാറാക്കുന്ന വിധം
മീൻ നന്നായി ഉപ്പിട്ട് കഴുകുക .വെള്ളത്തിൽ അരമുറി നാരങ്ങ നീര് ഒഴിചു് അതിൽ meen ഇട്ടും കഴുകാം.നന്നായി ഉളുമ്പ് കളഞ്ഞു വൃത്തിയാക്കുക
മുളകുപൊടിയും മഞ്ഞള പൊടിയും കുറച്ചു വെള്ളം ഒഴിച്ച് കുഴമ്പ് രൂപത്തിലാക്കി ഒരു ബൌൾ വയ്ക്കുക .
ഒരു മന്ച്ചട്ടിയിൽ 2-3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക്,ഉലുവ പൊട്ടിക്കുക.ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി വെള്ളുത്തുള്ളി ഇതിലേക്ക് ഇട്ടു 2-3 minutes വഴറ്റുക.brown നിറം ആകരുത് അതിനുശേഷം കുഴമ്പ് രൂപത്തിലുള്ള മുളക് മഞ്ഞള പൊടികൽ ചേർത്ത് നന്നായി എണ്ണ തെളിഞ്ഞു വരുന്നത് വരെ ചെറു തീയില വഴറ്റുക .അതിനുശേഷം 2 കപ്പ്‌ വെള്ളവും കുടം പുളി കീറിയതും ചേര്ക്കുക.വെള്ളം ചാര് വേണ്ടതിനനുസരിച്ചു ചേര്ക്കാം കറിവേപ്പില തണ്ടും ഇടുക.ഇത് നല്ലത് പോലെ തിളക്കുമ്പോൾ ഫിഷ്‌ ഇട്ടു അടച്ചു വെക്കണം.തിളച്ചതിനു ശേഷം ഉപ്പു ചേര്ക്കുക മീഡിയം തീയിൽ ഒരു 10-15 നിമിഷം വേവിക്കണം.മീനിന്റെ വേവ് അനുസരിച്ച് വേവിക്കണം.കുടംപുളിഉടെ പുളി രസം ഉണ്ടോ എന്ന് നോക്കി വീണ്ടും ചേര്ക്കുകയോ എടുത്തു കളയുകയോ ചെയ്യാം. മന്ച്ചട്ടി ഇടയ്ക്കു ചുറ്റിക്കണം.സ്പൂൺ കൊണ്ടു ഇളക്കരുത് .ഫിഷ്‌ പൊടിഞ്ഞു പോകും വാങ്ങുന്നതിന് മുനമ്പ് കറിവേപ്പില കീറി ഇട്ടാൽ നന്നായിരിക്കും .1 ടീസ്പൂൺ വെളിച്ചെണ്ണയും തൂവാം. . ....നല്ല സ്വാദിഷ്ട്ടമായ മീൻ കറി റെഡി .....ചോറോ കപ്പയോ ചക്കയോ കൂട്ടി കഴിക്കാൻ നല്ലതാണ്
കോട്ടയം ഫിഷ്‌ കറിയിൽ ഉള്ളിയോ മല്ലിപോടിയോ ചെര്കാറില്ല .അതിനാൽ ഇതിനു ഒരു different ടേസ്റ്റ് ആണ്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم