കൂൺ ചുട്ടതിന്റെ രുചിയെ പറ്റി വല്ല്യമ്മച്ചിമാർ പറഞ്ഞു കേട്ടിട്ടുണ്ട്. കഴിച്ചിട്ടില്ല. ഇന്ന് പറമ്പിൽ നിന്നും 2 മഴകൂൺ (പാവകൂൺ എന്നും പറയും) കിട്ടി. എങ്കിൽ ഒന്ന് ചുട്ടു നോക്കാം എന്ന് ഞാനും കരുതി. വെറുതെ പറയുന്നതല്ലട്ടോ നല്ല സൂപ്പർ ടേസ്റ്റ് ..കടയിൽ നിന്നും വാങ്ങുന്ന കൂൺ കൊണ്ടും ഇത് ഉണ്ടാക്കാം…

By : SHilpa Ann Chacko

-----------ആവശ്യം ഉള്ള സാധനങ്ങൾ ------

കൂൺ - അര കപ്പ്
തേങ്ങ ചിരകിയത് - ഒരു കപ്പ്
ചെറിയ ഉള്ളി - 10
പച്ച മുളക്- 4
ഇഞ്ചി - ഒരു ചെറിയ പീസ്
കറി വേപ്പില- 1 തണ്ട്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ- 2 ടീസ്പൂൺ

കൂൺ ചെറുതായി അരിഞ്ഞു അല്പം മഞ്ഞള പൊടി കലക്കിയ വെള്ളത്തിൽ അര മണിക്കൂർ മുക്കി വെക്കുക. കൂണിന് വിഷാംശം ഒന്നും ഇല്ല എന്ന് ഉറപ്പാക്കനാനിത്. വേറെ ഒരു പാത്രത്തിൽ ചെറിയ ഉള്ളി അരിഞ്ഞത്, മുളക് അരിഞ്ഞത്, തേങ്ങ, ഇഞ്ചി അരിഞ്ഞത്, കറി വേപ്പില, എന്നിവ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച് നന്നായി തിരുമ്മുക. ഈ കൂട്ടിലേക്ക് കൂൺ ചേർത്ത് ഇളക്കി ഒരു അല്പം വെളിച്ചെണ്ണ കൂടി തൂവി വാഴ ഇലയിൽ വെച്ച് നന്നായി മടക്കി കെട്ടുക. അതിനു മുകളിൽ ഒരു പൊതി കൂടി പൊതിയണം. വാഴയുടെ തന്നെ വള്ളികൊണ്ട് മുറുക്കി കെട്ടി കനലിനു മുകളിൽ വെക്കുക. ഇതിന്റെ മേലെയും കുറച്ച കനൽ ഇടുക . വേവാൻ കുറച്ചു ഏറെ സമയം എടുക്കും. പിന്നീട് പുറത്ത് എടുത്ത് പൊതി തുറക്കുമ്പോ ഒരു വാസന ഉണ്ടല്ലോ ആഹാ ... അത് അനുഭവിച്ചു തന്നെ അറിയണം. രുചിയുടെ കാര്യം പിന്നെ പറയുകേം വേണ്ട....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم