സുഹൃത്തുക്കളേ, ഒരു സ്‌പെഷ്യൽ കോഴി നിറച്ചത് ആയാലോ ! 
കോഴി നിറച്ചത് By : Sree Harish
സാമാന്യം വലിപ്പമുള്ള ചിക്കൻ വൃത്തിയാക്കിയാക്കി വരയുക രണ്ടു ടേബിൾ സ്പൂൺ നാരങ്ങാ നീരിൽ ഒരു ടേബിള് സ്പൂൺ മുളകുപൊടി ഒരു ടേബിള് സ്പൂൺ ജിഞ്ചർഗാർലിക് പേസ്റ്റ് അല്പം മഞ്ഞൾപ്പൊടി ഒരു സ്പൂൺ എണ്ണ എന്നിവ മിക്സ് ചെയ്തു നന്നായി തേച്ചു പിടിപ്പിച്ച ശേഷം കവർ ചെയ്തു കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ വെക്കുക.
ഫില്ലിംഗ
************
സവാള കനം കുറച്ചു നീളത്തിൽ അരിഞ്ഞത് -4
തക്കാളി -2
ജിഞ്ചർ ഗാർലിക് പേസ്റ്റ് -1 ടേബിള് സ്‌പൂൺ സ്പൂൺ
പച്ചമുളക് - 5 -10
പുഴുങ്ങി തോട് കളഞ്ഞ മുട്ട -2
ഉരുളക്കിഴങ്ങു -2
മഞ്ഞൾപ്പൊടി -1/ 2 ടി സ്പൂൺ
മുളകുപൊടി -1 1/ടി സ്പൂൺ
മല്ലിപ്പൊടി - 1 ടേബിള് സ്പൂൺ
ഗരം മസാല - 1 ടേബിള് സ്പൂൺ
കുരുമുളക് - 1 ടീ സ്പൂൺ
ഉപ്പ് ,എണ്ണ , കറിവേപ്പില -ആവശ്യത്തിന്
പാൻ ചൂടാക്കി ചിക്കൻ എല്ലാ വശങ്ങളും മൊരിച്ചെടുക്കുക.
മറ്റൊരു വല്യ പാനിൽ എണ്ണ ചൂടാക്കി പച്ചക്കറികൾ നന്നായി വഴറ്റി പൊടികളും ചേർത്തു നന്നായി ബ്രൗൺ നിറം ആകും വരെ റോസ്‌റ് ചെയ്യുക ഇതിലേക്ക് മുട്ടയും ചേര്ത്തിളക്കാം ആവശ്യത്തിന് ഉപ്പും.ഈ കൂട്ട് കാൽ ഭാഗം ചിക്കൻറെ കാവിറ്റിക്കുള്ളിൽ നിറക്കുക കട്ടിയുള്ള നൂൽ കൊണ്ടു കാൽ കെട്ടിവെക്കുക .സ്‌റ്റോവ് ടോപ്പിൽ ആണ് വെക്കുന്നതെങ്കിൽ ബാക്കിയുള്ള മസാലയിൽ അൽപ്പം ചെറു ചൂടുവെള്ളം ഒഴിച്ചു ചിക്കൻ വെച്ചു അടച്ചു വേവിച്ചെടുക്കുക്കുക. (45 മിനിറ്സ് )എല്ലാ പത്തു മിനിട്ടിലും മൂടി തുറന്നു അടിയിൽ പിടിക്കാതെ കുറേശ്ശേ ഗ്രേവി സ്പൂണിൽ എടുത്തു ചിക്കൻറെ മുകളിലൂടെ ഒഴിക്കുക. എല്ലാ സൈഡുകളും തിരിച്ചിടുക .ഗ്രേവി നന്നായി വറ്റി ചിക്കനിൽ പിടിച്ചിരിക്കുമ്പോൾ വാങ്ങാം.
ഓവനിൽ കുക്ക് ചെയ്യുകയാണെങ്കിൽ ഒരു ഓവൻ സെയ്‌ഫ് പാത്രത്തിൽ ഫോയിൽ വെച്ചു ഓയിൽ സ്പ്രൈ ചെയ്തുമൊരിച്ച ചിക്കൻ വച്ചു മസാല മുകളിൽ ഒഴിച്ചു ഫോയിൽ കൊണ്ടു കവർ ചെയ്തുഒരു മണിക്കൂർ ബേക്ക് ചെയ്യാം (400 ഡിഗ്രി F -204 ഡിഗ്രി C ). ലാസ്റ്റ് പത്തു മിനിറ്റ് മൂടി വെച്ചിരിക്കുന്ന ഫോയിൽ മാറ്റി കുക് ചെയ്യാം . കുരുമുളക് മുകളിൽ വിതറാം.മല്ലിയില പുതിനയില ആവശ്യത്തിന്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم