ചക്കക്കുരു കശുവണ്ടി കറി തനി നാടൻ സ്റ്റൈൽ ...
By : Nidheesh Narayanan
കഴിഞ്ഞ വീക്ക്‌എൻഡ് നാട്ടിൽ പോയപ്പോ വീട്ടിൽ മീൻ കറിയുണ്ടാക്കാൻ മേടിച്ചുവച്ച അയല എടുത്ത് നമ്മുടെ ഗ്രൂപിലെ ഷെറിൻ രജി പോസ്റ്റ്‌ ചെയ്ത "ചെട്ടിനാട് മീന ഫ്രൈ" ഉണ്ടാക്കി. അപ്പൊ തന്നെ എന്നോട് ഒരു ചോദ്യം മീൻ കറിക്ക് അരച്ച് വച്ച തെങ്ങകൊണ്ട് എന്ത് ചെയ്യും എന്ന്. അപ്പൊ അമ്മി കല്ലിൽ അന്ന് കിട്ടിയ കശുവണ്ടി യും കുറച്ചു ചക്ക കുരുവും കണ്ടു. അത് വച്ച് ഇന്ന് ഒരു ഇന്നോവേടിവ് കറിയുണ്ടാക്കാൻ അങ്ങ് പറഞ്ഞു . അങ്ങിനെ നല്ല എരിവുള്ള കറിയും മീൻ വറുത്തതും കൂട്ടി ശാപ്പാട് കേമമായി.

തേങ്ങ ചിരകിയതിലെക്ക് മുളക് , മഞ്ഞൾ , മല്ലി പൊടികളും ഉപ്പും അല്പം വെള്ളവും ചേര്ത് മഷിപോലെ അരച്ചെടുത്തു. അങ്ങിനെ കശുവണ്ടി തോടുകളഞ്ഞ് രണ്ടായി പിളർന്നു പിന്നെ ചക്കക്കുരുവും ഒന്ന് അരിഞ്ഞ് മൺചട്ടിയിലേക്ക് ഇട്ടു. കൂടെ കുഞ്ഞുള്ളി, കാന്താരി,കറിവേപ്പില, ഇഞ്ചി (കൊല് പോലെ അരിഞ്ഞത്) , വെളുത്തുള്ളി (ചതച്ചത്) രണ്ടായി കീറി മുകളിലേക്കിട്ടു, പിന്നെ കല്ലുപ്പും (വീട്ടിൽ കല്ലുപ്പാണ് സാധാരണ ഉപയോഗിക്കാറ്). ഇതിലേക്ക് ചാണക പുളി (നാരങ്ങാ വലുപ്പം) പിഴിഞ്ഞ വെള്ളവും തേങ്ങാ അരച്ചതും ചേര്ത് ഒരു 20 മിന്റ്റ് ചെറുതീയിൽ തിളപ്പിച്ചു. 20 മിനിറ്റ് കഴിഞ്ഞു തീ കൂട്ടി നന്നായി കുറുകുമ്പോൾ നാലു തുള്ളി വെളിച്ചെണ്ണയും ഒരു കുടം കറിവേപ്പില കീറിയതും മുകളിൽ തൂകി വാങ്ങാം. കുത്തരി ചോറിന്റെ ഒപ്പം ഒരു മീൻ വറുത്തതും കൂടിയുന്ടെങ്ങിൽ പിന്നെ പറയേ വേണ്ട ഭേഷായി ഉണ്ണാം.

കിസ്സ്മിസിലെ കശുവണ്ടി പരിപ്പുകൊണ്ട് ഉണ്ടാക്കാൻ സാധിക്ക്യോ എന്നറിയില്ല,അഥവാ വേറെ option ഇല്ലെങ്ങിൽ വെള്ളത്തിലിട്ട് ഒന്ന് കുതിർത്ത് ചെയ്യുന്നതാണ്‌ നല്ലത്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم