നാടൻ ചിക്കൻ റോസ്റ്റ്
By : Josmi Treesa
ചിക്കൻ എല്ലാവര്ക്കും ഇഷ്ടമാണെങ്കിലും എപ്പോഴും ഒരേ രീതിയിൽ ഉണ്ടാക്കിയാൽ എങ്ങനാ അല്ലെ.... കറി, fry, റോസ്റ്റ് അങ്ങനെ മാറ്റി പിടിക്കണം. അങ്ങനെ good certificate കിട്ടിയ recipe ആട്ടോ ഇത്.
ചിക്കൻ 1Kg
സവാള 5 വലുത് കനം കുറച്ചു അരിഞ്ഞത്
ഇഞ്ചി ചതച്ചത് 1 Tbsp
വെളുത്തുള്ളി ചതച്ചത് 1 Tbsp
തക്കാളി 1 പൊടിയായി അരിഞ്ഞത്
കറി വേപ്പില
മുളക് പൊടി 1 1/2 Tbsp
മല്ലി പൊടി 2 Tbsp
മഞ്ഞൾ പൊടി 1/2 Tsp
ഒരു കഷണം പട്ട, 5 ഏലക്ക, 1/2 Tsp പെരുംജീരകം, 3 ഗ്രാമ്പൂ ഇവ ഇടിച്ചെടുത്തത്
വിനാഗിരി 1 Tbsp
കുരുമുളക് 1/2 Tsp crush ചെയ്തത്
ഉപ്പ്, വെളിച്ചെണ്ണ
ചിക്കൻ കഷണങ്ങളിൽ കുരുമുളക്, ഉപ്പ്, വിനാഗിരി, 1/4 Tsp മഞ്ഞൾ പൊടി ഇവ നന്നായി തിരുമ്മി പിടിപ്പിച്ചു വെക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, സവാള, കറി വേപ്പില, ഇവ ചേർത്ത് ചുവക്കെ വഴറ്റുക. ഇതിലേക്ക് മല്ലി പൊടി, മഞ്ഞൾ പൊടി ചേർത്ത് വഴറ്റി പച്ചമണം മാറുമ്പോൾ മുളക് പൊടിയും മസാല ഇടിച്ചതും ചേർത്ത് വഴറ്റുക. തക്കാളി ചേർത്ത് ഉടയുന്നതു വരെ വഴറ്റുക. ലേശം വെള്ളം തളിച്ച് കൊടുത്താൽ പൊടികൾ കരിയില്ല. ഇതിലേക്ക് 1/4 കപ്പ് വെള്ളം ചേർക്കുക. ചിക്കൻ ചേർത്ത് നന്നായി ഇളക്കി അടച്ചു വെച്ചു വേവിക്കുക. വെന്തു കഴിയുമ്പോൾ വെള്ളം വറ്റിച്ചു thick ഗ്രേവി പരുവത്തിൽ എടുക്കുക.
# പ്രേത്യേകം ശ്രദ്ധിക്കേണ്ട കാര്യം, സവാള വഴറ്റുമ്പോഴും ചിക്കൻ വേവിക്കുമ്പോഴും ഒരു medium High ഫ്ലേമിൽ വെക്കുക എന്നാലേ ഈ ഫോട്ടോയിൽ കാണുന്ന പരുവത്തിൽ കിട്ടൂ. മീഡിയം ഫ്ലേമിൽ ഒരു 15 മിനിറ്റ് ആവുമ്പോഴേ ചിക്കൻ വേവായി കാണും കൂടെ തന്നെ വെള്ളവും വറ്റി വരും. അടിയിൽ പിടിക്കാതെ ശ്രദ്ധിച്ചാൽ മതി.
പിന്നെ തുറന്നു വെച്ചു ചെറിയ തീയിൽ എണ്ണ തെളിഞ്ഞു വരുമ്പോൾ ഓഫ് ചെയ്യാം.
# ഒരു പരന്ന നോൺ സ്റ്റിക്ക് പാൻ ഉപയോഗിക്കുന്നതാണ് നല്ലത്.
# ഏലക്കായും പട്ടയും ആണ് ഈ റോസ്റ്റ്നു ടേസ്റ്റ് തരുന്നത്. പക്ഷെ ഏലക്ക കൂടിയാലും പട്ട കൂടരുത്.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes