പപ്പടം താളിപ്പ്.
By- Suni Ayisha
ഇതൊരു തട്ടിക്കൂട്ട് കറിയാണെൻകിലും ടേസ്റ്റിയാണ്.കൂടാതെ 5 മിനുട്ടിനുളളിൽ ഉണ്ടാക്കാൻ പറ്റുന്ന കറിയാണ്..
പപ്പടം - 4 എണ്ണം (ഫ്രെെ ചെയ്തത്).
2.വെളിച്ചെണ്ണ - 3 ടീസ്പ്പൂൺ.
3.കടുക് - അര ടീസ്പ്പൂൺ.
4.ഉണക്ക മുളക് - 3 എണ്ണം.
5.പച്ച മുളക് - 3 എണ്ണം (എരിവിനും വേണ്ടി).
6.കറിവേപ്പില - അൽപ്പം.
7.ഉപ്പ് - ആവശ്യത്തിന്.
8.കഞ്ഞിവെളളം - 2 ചെറിയ കപ്പ്.(കൂടുതൽ കറി ആവശ്യമുളളവർ മറ്റു എെറ്റംസും ആവശ്യത്തിന് കൂട്ടേണ്ടി വരും).
ആദ്യം ഒരു ചീനച്ചട്ടി സ്റ്റൗവിൽ (അടുപ്പിൽ വെക്കൂക എന്ന് പറയുന്നില്ല,അടുപ്പൊക്കെ അന്യം നിന്ന് പോയില്ലെ,പക്ഷെ എന്നാലും ഉണ്ട്ട്ടോ)വെച്ച് ചൂടായതിന് ശേഷം വെളിച്ചെണ്ണ ചേർക്കുക.ശേഷം കട്ക് പൊട്ടിച്ച് ചെറിയ ഉള്ളി ചേർത്ത് കറിവേപ്പില,ചുവന്ന ഉണക്ക മുളക്,പച്ചമുളക് ചേർത്ത് അൽപ്പം വഴറ്റിയതിനു ശേഷം കറിക്ക് ആവശ്യത്തിനുളള അളവിൽ കഞ്ഞിവെളളം ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക.തിളച്ചതിനു ശേഷം പൊരിച്ച് വെച്ച പപ്പടം കെെ കൊണ്ട് മെല്ല പൊടിച്ച് ഇതിലേക്ക് ചേർക്കുക.പപ്പടം കൂടുതൽ പൊടിക്കരുത്,ഒന്ന് തിളച്ചതിന് ശേഷം വാങ്ങി വെക്കുക
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes