ചെട്ടിനാടന്‍ ചിക്കന്‍ റോസ്റ്റ്
By : Kavitha Radhu
ചെട്ടിനാടന്‍ രീതി മലയാളിക്കു ഏറെ പ്രിയമാണ് കാരണം തേങ്ങയും തേങ്ങപ്പാലും വെളിച്ചെണ്ണയും ഒക്കെതന്നെ ചെട്ടിനാടന്‍ ഭക്ഷണങ്ങളിലെയും മുഖ്യ ചേരുവകള്‍ ആണ്...
അപ്പോ ഒരു ചെട്ടിനാടന്‍ ചിക്കന്‍ റോസ്റ്റ് ...
ഇടത്തരം നാടന്‍ കോഴി ചെറിയ കഷണങ്ങള്‍ ആക്കി ഒന്നര ടേബിള്‍ സ്പൂണ്‍ ഇഞ്ജി ,വെളൂത്തുളളി 3വലുത് എന്നിവ ചതച്ചത്,ഒന്നര ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി ,അര സ്പൂണ്‍ മഞ്ഞള്‍പ്പൊടി,ഒരു ടേബിള്‍ സ്പൂള്‍ സ്പൂണ്‍ മല്ലിപ്പൊടി,അര മുറി നാരങ്ങനീര് ,ഉപ്പ് ആവിശ്യത്തിന് എന്നിവ ചേര്‍ത്ത് നന്നായി പുരട്ടി വയ്ക്കുക...

#ചെട്ടിനാടന് മസാലക്ക്...
പെരുംജീരകം - 1ടേബിള്‍ സ്പൂണ്‍
കുരുമുളക് - 1ടീസ്പുണ്‍
കറുവപട്ട - 1.5 ഇഞ്ജ് കഷ്ണം
ഏലക്ക - 6എണ്ണം
ഗ്രാംമ്പു - 4എണ്ണം
തേങ്ങ -2 സ്പുണ്‍
വറ്റല്‍ മുളക് -3എണ്ണം
മുഴുവന്‍ മസാല കള്‍ നന്നായി ചൂടാക്കി മാറ്റുക...
തേങ്ങ ചുവക്കെ 3വറ്റല്‍ മുളക്ചേര്‍ത്ത് വറുത്ത് മാറ്റുക ...ഈ ചേരുവകള്‍ നന്നായി പൊടിച്ചു വയ്ക്കുക...ഇതാണ് നമ്മുടെ ചെട്ടിനാടന്‍ മസാല
ചിക്കന്‍ മസാലക്ക്
ചുവന്നുള്ളി - 15എണ്ണം ചതക്കുക
സവാള - 2എണ്ണം
പച്ചമുളക് - 3എണ്ണം
തക്കാളി - 1
വെളിച്ചെണ്ണ - 3സ്പൂണ്‍
കടുക്
ഒരുകഷണം പട്ട
കറുവ ഇല ഒന്ന്...
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറുവ ഇല ,പട്ട ഇവ ചൂടാക്കിഉളളി ചുവക്കെ വഴറ്റി,ഒരു തക്കാളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റി പുരട്ടിവച്ച ചിക്കന്‍ ചേര്‍ത്ത് വഴറ്റി മൂടി വച്ച് വേകിക്കുക...ചിക്കന്‍ വെന്തു വരുമ്പോള്‍ തയ്യാര്‍ ആക്കിയ ചെട്ടിനാടന്‍ മസാല ആവിശ്യത്തിന് ചേര്‍ത്ത് (2ടേബിള്‍ സ്പുണ്‍ ) കറീവേപ്പില എന്നിവ ഞെരുടി ചേര്‍ത്ത് ഇളക്കി വരട്ടി ഇറക്കാം ചെട്ടിനാടന്‍ ചിക്കന്‍ റോസ്റ്റ് റെഡി ... പുളിശ്ശേരി യും കുത്തരിച്ചോറും ...ഗീറൈസും ,ചപ്പാത്തി യും ഒക്കെ കിടിലന്‍ കോമ്പിനേഷനാ...
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes