ചില്ലി ചിക്കന്‍
By- Meera Vinod
ആദ്യമേ പറയട്ടെ ഇത് ഈസി ആയി ഉണ്ടാക്കാവുന്ന ചില്ലി ചിക്കന്‍ ആണ്.റെസ്റ്റോറന്റുകളില്‍ നിന്ന് കഴിക്കുന്നതുമായി യാതൊരു ബന്ധവും കാണില്ല ചിലപ്പോള്‍.നമ്മള്‍ ചിക്കനില്‍ തന്നെ പല വെറൈറ്റികളും ഉണ്ടാക്കില്ലേ അതില്‍ ഒന്നായി കണ്ടാല്‍ മതി. ഞാന്‍ ഉണ്ടാക്കുന്ന രീതിയാണേ
അര കിലോ ചിക്കന്‍ ചെറുതായി കട്ട് ചെയ്ത് വൃത്തിയാക്കിയതില്‍ കാല്‍ സ്പൂണ്‍ കുരുമുളക് പൊടി ,ഒരു സ്പൂണ്‍ മുളക് പൊടി ,1സ്പൂണ്‍ സോയാസോസ്,കാല്‍ സ്പൂണ്‍ വിനാഗിരി,1സ്പൂണ്‍ കോണ്‍ ഫ്ലോര്‍ 3-4 വെളുത്തുള്ളി ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവ ഗ്രേറ്റ് ചെയ്തത് ,നീളത്തില്‍ കീറിയ പച്ചമുളക് (വേണമെങ്കില്‍ ഒരു മുട്ടയുടെ വെള്ള കൂടെ ചേര്‍ക്കാം ഞാന്‍ ചേര്‍ത്തില്ല) ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് മിക്സ് ചെയ്ത് ഒരു പാത്രത്തില്‍ അടച്ച് 2-3hrs എങ്കിലും വക്കുക .
ഞാന്‍ ഒരു രാത്രി മാരിനേറ്റ് ചെയ്ത് വച്ച് പിറ്റേന്നാ ഉണ്ടാക്കുന്നെ)
ഒരു പാന്‍ ചൂടാക്കി ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുബോള്‍ ചിക്കന്‍ ചേര്‍ത്ത് ബ്രൗണ്‍ നിറം ആകുബോള്‍ വറുത്ത് കോരുക. ആ എണ്ണയില്‍ തന്നെ 2സവാള ക്യൂബായി മുറിച്ച് പച്ച മണം മാറുബോള്‍ 5വെളുത്തുള്ളി ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞ് വഴറ്റുക .ഇതില്‍ ഒരു കാപ്സിക്കം ക്യൂബായി കട്ട് ചെയ്തതും 3 പച്ചമുളക് നീളത്തില്‍ ചരിച്ച് അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക ഇതില്‍ 1സ്പൂണ്‍ ടൊമാറ്റോ സോസ് ,1സ്പൂണ്‍ സോയാ സോസ്,കുറച്ച് ഉപ്പും ചേര്‍ത്ത് ഇളക്കുക ഒരു സ്പൂണ്‍ മുളക് പൊടി അര ഗ്ലാസ് വെള്ളത്തില്‍ കലക്കി ഒഴിച്ച് ഇളക്കുക ചിക്കന്‍ ചേര്‍ത്ത് ഇളക്കുക തീ കുറച്ച് വക്കുക .(ഗ്രേവി വേണേല്‍ കുറച്ച് കോണ്‍ ഫ്ളവര്‍ കലക്കി ചേര്‍ക്കാം )ഇറച്ചിയില്‍ സോസൊക്കെ നന്നായി പിടിക്കുബോള്‍ സ്പ്രിംഗ് ഒണിയന്‍ അരിഞ്ഞ് ചേര്‍ക്കാം
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes