ഞാൻ ഇന്ന് ഒരു ചേന ഫ്രൈ രേസിപേ ആണ് പോസ്റ്റ്‌ ചെയ്യുന്നത്.ഞാൻ എന്റെ വീട്ടിൽ ഉണ്ടാക്കിയത് മാത്രമേ പോസ്റ്റ്‌ ചെയ്യുന്നുള്ളൂ .എല്ലാവര്ക്കും ഇത് ട്രൈ ചെയ്യാവുന്നതാണ്
മലയാളിക്ക് ഏറ്റവും പ്രിയമുള്ള ചേന കൊണ്ടുള്ള ഒരു ഫ്രൈ ആണ് ഞാൻ ഇന്ന് പോസ്റ്റ്‌ ചെയ്യുന്നത്
കേരള സ്റ്റൈൽ ചേന വറുത്തത്
By : ,Sini Mary Jose
ചേരുവകകൾ
ചേന ചതുരത്തിൽ അറിഞ്ഞത് -1/2 കപ്പ്‌
പെരുംജീരകം പൊടി-1/2 ടീസ്പൂൺ
കുരുമുളക് പൊടി -1/2 ടീസ്പൂൺ
മഞ്ഞള പൊടി -ഒരു നുള്ള്
മുളക് പൊടി -1/4 ടീസ്പൂൺ
അരി പൊടി - 1 tbsp
ഉപ്പു -ആവശ്യത്തിനു
കറിവേപ്പില -1-2 തണ്ട്
തയ്യാറാക്കുന്ന വിധം
ചേന അരിഞ്ഞതും മഞ്ഞള പൊടി,ഉപ്പു കുറച്ചു വെള്ളം ഒഴിച്ച് മുക്കാൽ പരുവത്തിൽ വേവിക്കുക.അതിനുശേഷം വെള്ളം ഊറ്റികളയുക.ഇതിലേക്കു മുകളില പറഞ്ഞ പൊടികൾ എല്ലാം ചേര്ത് അര മണിക്കൂര് വയ്ക്കുക .പിന്നിട് ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് വറുക്കുക .കറിവേപ്പില വറുത്തു കോരുന്നതിനു 5 നിമിഷം മുമ്പ് ചേർത്താൽ മതി.നല്ല CRISPY ആയ ചേന വറുത്തത് ഇങ്ങനെ ഉണ്ടാക്കാം .കുട്ടികള്ക് കൊടുക്കാൻ മുളക് പൊടി മാത്രം ചെര്കാതിരുന്നാൽ മതി .
ചോറിനും തനിയേയും കഴിക്കാൻ നല്ലതാണു .ഞാൻ ഇത് ഇന്ന് ഉണ്ടാക്കി എന്റെ ഒന്നര വയസ്സുള്ള മോന് കൊടുത്തു .മോൻ കഴിച്ചു ..നിങ്ങള്ക്കും ഇത് ഉണ്ടാക്കി നോക്കാവുന്നതാണ് .
കുറിപ്പ് :
ചേന വേവിച്ചു കുഴക്കരുത്
ഇരുമ്പ് ചീന ചട്ടിയിൽ വരുത്തൽ അധികം എണ്ണ കുടിക്കില്ല

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم