കാരറ്റ് ബര്‍ഫി
By : Saritha Anoop
കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റിയ നല്ലൊരു മധുര പലഹാരമാണ് ഇത്...ഭക്ഷണതിനു ശേഷം ഒരു മധുരം കഴിക്കാന്‍ തോന്നുമ്പോ നമ്മള്‍ക്കും ഇത് കിട്ടിയാല്‍ ഇഷ്ടമാകും.
2 cup ഗ്രേറ്റ് ചെയ്ത കാരറ്റ് 1 സ്പൂണ്‍ നെയ്യ് ചേര്‍ത്ത് ഒന്ന് രണ്ടു മിനിട്ട് ഒന്ന് വഴറ്റുക..അതിലേക്കു 1 3/4 കപ്പ്‌ പാലും ഫ്രെഷ് ക്രീം ഉണ്ടെങ്കില്‍ 1/4 കപ്പും (ഇല്ലെങ്കില്‍ 3 tbs പാല്‍പ്പൊടി മതി പക്ഷെ പാല്‍ വറ്റിക്കഴിഞ്ഞു ചേര്‍ത്താല്‍ മതി. ))ചേര്‍ത്ത് മീഡിയം ഫ്ലെയിമില്‍ പാല്‍ നന്നായി വറ്റുന്നത് വരെ വേവിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം. പാല്‍ നന്നായി വറ്റി കഴിഞ്ഞാല്‍ ഫ്ലെയിം കുറച്ച് പഞ്ചസാരയും1/2 cup (ഞാന്‍ 1/4 കപ്പാണ് ഉപയോഗിച്ചത്...നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മധുരം ചേര്‍ക്കുക )കണ്ടെന്‍സ്ട് മില്‍ക്ക് ഉണ്ടെങ്കില്‍ 2tbs . ചേര്‍ത്തിളക്കുക.. 3 ഏലക്ക പൊടിച്ചതും( ഏലക്ക പെട്ടെന്ന് പൊടിക്കാനുള്ള വിദ്യ അറിയാല്ലോ 2 സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് മിക്സിയില്‍ ഒന്നടിച്ചാല്‍ മതി )ചേര്‍ത്ത് കഴിയുമ്പോള്‍ വീണ്ടും ലൂസാകും..വെള്ളമയം മാറുമ്പോള്‍ 2 tbs നെയ്യ് ചേര്‍ക്കുക..ഇഷ്ടമുള്ളനട്സ് എന്തെങ്കിലും വേണമെങ്കില്‍ ഇപ്പോള്‍ ചേര്‍ക്കാം.ഒരു 5 min കൂടി ഇളക്കുമ്പോള്‍ മിക്സ് ഒന്നിച്ചു കൂടാന്‍ തുടങ്ങും അപ്പോള്‍ വാങ്ങി മായംപുരട്ടിയ പാത്രത്തില്‍ ഇട്ട് അല്പം കട്ടിയില്‍ പരത്തുക...മുകളില്‍ പിസ്തയോ കാഷ്യുനട്ടോ എന്തെങ്കിലും വേണമെങ്കില്‍ വെച്ച് ഗാര്‍ണിഷ് ചെയ്യാം...തണുക്കുമ്പോള്‍ മുറിച്ചു ഉപയോഗിക്കാം.
****ഞാന്‍ 2 tbs desicated cocunut കൂടി ചേര്‍ത്തു. ഇഷ്ടമുണ്ടെങ്കില്‍ ചേര്‍ത്താല്‍ മതി.ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചിട്ടു പിറ്റേദിവസം കഴിക്കാന്‍ നല്ലരുചിയാണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم