നാടൻ വരിക്ക ചക്ക നെയ്യിൽ വരട്ടിയ കുമ്പിൾ അപ്പം... വഴന ഇലയിൽ ആവിയിൽ പുഴുങ്ങി എടുക്കുന്ന കുമ്പിളിനും വഴന ഇലയുടെ സ്വാദായിരിക്കും...
By : Sherin Reji
അരിപ്പൊടി - 1 കപ്പ്
ചക്ക പഴം അരിഞ്ഞത് - 1 കപ്പ്
തേങ്ങാ ചിരവിയത് - 1 കപ്പ്
പഞ്ചസാര - മധുരത്തിന്
ഏലക്ക,ജീരകം പൊടിച്ചത് - 1/2 ടീ സ്‌പൂൺ
നെയ്യ്
ഉപ്പ്
ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യൊഴിച്ചു ചക്ക വരട്ടാം... അധിക സമയം വേണ്ട.. ചക്കപ്പഴം ഉടഞ്ഞു വരുമ്പോ മറ്റൊരു പാത്രത്തിൽ അരിപ്പൊടിയും, തേങ്ങയും, പഞ്ചസാരയും, ഏലക്ക ജീരകം പൊടിച്ചതും ഒരു നുള്ളു ഉപ്പും വരട്ടിയ ചക്കയും ചേർത്ത് നന്നായി ഇളക്കി എടുക്കണം...
കൈ കൊണ്ട് തന്നെ ഇളക്കണം... എങ്കിലേ നന്നായി മിക്സ് ആവൂ... ഇനി വഴന ഇല ഇടത്തെ കയ്യിൽ വച്ച് തുമ്പു പിടിച്ചു നിർത്തി ഞെടുപ്പു വലതു കൈ കൊണ്ട് ഇലയുടെ തുമ്പിനെ അകത്താക്കി കൊണ്ട് ഒന്ന് കറക്കി ഞെടുപ്പു മുകളിലേക്കു ആക്കാം... പേടിക്കണ്ട സംഭവം വളരെ സിമ്പിൾ ആണ്...
ഇനി ഇലയുടെ നടുവിൽ മിക്സ് വച്ച് കൈ കൊണ്ട് താഴോട്ടു ഒന്ന് അമർത്തണം... നന്നായി നിറച്ച ശേഷം, മുകളിലേക്കു നിൽക്കുന്ന ഞെടുപ്പു മുന്നോട്ടു വലിച്ചു മാവിന്റെ ഉള്ളിലേക്ക് തിരുകാം... ഇനി ഇഡലി തട്ടിൽ വച്ച് പുഴുങ്ങി എടുക്കാം...
*കൂഴ ചക്ക വച്ചും ഇത് പോലെ ചെയ്യാം.
*ചക്ക പഴത്തിന് പകരം ചെറു പഴം ചേർക്കാം.. പഴമാണെങ്കിൽ വരട്ടണ്ട
*പഞ്ചസാരക്കു പകരം ശർക്കര ചേർക്കാം...

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes