നൃൂഡില്‍സ്
By : Sijan T Joy
4 Pkt ഇന്‍സ്റ്റന്‍റ് നൃൂഡില്‍സ് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ഇട്ടു വേവിച്ച് ഊറ്റുപാത്രത്തില്‍ ഇട്ട് ഊറ്റി അല്പം ഒലിവെണ്ണ ഒഴിച്ച് മിക്സ് ചെയ്തു വച്ചു. കട്ടിയുള്ള ഒരു പാന്‍ അടുപ്പില്‍ വച്ച് അല്പം ബട്ടര്‍ or ഓയില്‍ ഒഴിച്ച് ചൂടാക്കി ഒരു സവാള ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റി കുറച്ച് നേരിയ ഇളം ബീന്‍സ് രണ്ടാക്കി മുറിച്ചതും ഒരു കൃാരറ്റ് കനം കുറച്ച് നീള
ത്തിലരിഞ്ഞതും ഹൈ ഫ്ളെയ്മില്‍ വഴറ്റി 3 മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിപ്പൊരിച്ച് (ഞാന്‍ 12 കുഞ്ഞി കാട മുട്ടയാണ് ഉപയോഗിച്ചത്) കുറച്ച് ബേബി കോണ്‍ അരിഞ്ഞതും ചേര്‍ത്ത് വേവിച്ചു വച്ച നൃൂഡില്‍സും ടേസ്റ്റ് മേക്കറും ചേര്‍ത്ത് മിക്സ് ചെയ്തെടുത്തു. അല്ല പിന്നെ നമ്മളോടാ കളി. ടേസ്റ്റ് മേക്കര്‍ താല്പരൃമില്ലാത്തവര്‍ക്ക് - പച്ചക്കറികള്‍ വഴറ്റുന്നതിനു മുന്‍പായി ആദ്യം 6-8 അല്ലി വെളുത്തുള്ളി പേസ്റ്റ് പോലെ അരച്ചത് നന്നായി മൂപ്പിച്ച് ഒരു വലിയ തക്കാളി ബ്ളാഞ്ച് ചെയ്ത് (തിളച്ചവെള്ളത്തിലിട്ട് അല്പസമയം വച്ച ശേഷം തൊലി കളഞ്ഞത്)അരച്ചതും ചേര്‍ത്ത് പച്ചമണം മാറുന്ന വരെ വഴറ്റി (ഉമാമി ടേസ്റ്റ് കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്, അജിനോമോട്ടോ ചേര്‍ക്കുമ്പോ കിട്ടുന്ന ടേസ്റ്റ്)അല്പം സോയ സോസ് ചേര്‍ത്ത് അല്പം കുരുമുളക് പൊടി 2 നുള്ള് ഉപ്പ് (പച്ചക്കറികളുടെ അളവനുസരിച്ച്) 1 നുള്ള് പഞ്ചസാര എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യാം) വേണെങ്കി 1/2 സ്പൂണ്‍ ഗരം മസാല കൂടെ ചേര്‍ത്തോ, ഇരിക്കട്ടെ ഒരു കേരള ടച്ച്. ബേബി കോണ്‍ കടിക്കുമ്പോ ഉള്ള ടേസ്റ്റ്, ഹോ..മൂത്ത തെങ്ങു വെട്ടുമ്പോള്‍ കിട്ടുന്ന ഇളം ചൊട്ടയുടെ പൊങ്ങിന്‍റെ ടേസ്റ്റ്. ന്യൂഡില്‍സ് അടിപൊളി ആയിരുന്നെന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم