ചനാ-ചോലെ മസാല Chana - Chole Masala
By : Anu Thomas
വെള്ളകടല വെള്ളത്തിലിട്ടു കുതിർത്ത ശേഷം വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക. പാനിൽ എണ്ണ ചൂടാക്കി 1 സവാള , 2 തക്കാളി ,ഇഞ്ചി , വെളുത്തുള്ളി വഴറ്റുക.വഴന്നു കഴിഞ്ഞാൽ ഓഫ്‌ ചെയ്തു 1 ടീ സ്പൂൺ പെരും ജീരകം,1/2 ടീ സ്പൂൺ കുരുമുളക് ചേർത്ത് പേസ്റ്റ് പോലെ അരച്ച് എടുക്കുക.

ഒരു പാനിൽ എണ്ണ ഒഴിച്ച് പട്ട , ഗ്രാമ്പു ചേർത്ത് ഒരു സവാളയും വഴറ്റുക.ശേഷം ഉള്ളി പേസ്റ്റ് ചേർക്കുക. 1 ടീ സ്പൂൺ വീതം മുളക്,മല്ലി , ഗരം മസാല പൊടികൾ ചേർത്ത് വഴറ്റുക. വേവിച്ച കടല വെള്ളത്തോട് കൂടി ചേർക്കുക.ലോ ഫ്ലെമിൽ ഗ്രേവി കുറുകുന്ന വരെ വച്ച ശേഷം മല്ലിയില ചേർത്ത് ഓഫ്‌ ചെയ്യുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم