HOME MADE EGG PUFFS IN PRESSURE COOKER
By : Vijayalekshmi Unnithan
മൈദാ 1 കപ്പ് കോൺഫ്ളവർ 2 സ്പൂൺ ബട്ടർ 2 സ്പൂൺ പാൽ 1/2 കപ്പ് ഉപ്പ് ആവശൃത്തിന് വെള്ളം ആവശൃത്തിന് എല്ലാംകൂടി നന്നായി ചപ്പാത്തി മാവിൻറ പരുവത്തിൽ കുഴയ്ക്കുക 
മുട്ട 4 എണ്ണം പുഴുങ്ങി പൊളിച്ച് രണ്ടായി മുറിച്ചു വെയ്ക്കുക
മസാല തയാറാക്കാം
****************************
സാവാള പച്ചമുളക് ഇഞ്ചി കറിവേപ്പില വഴറ്റി അതിൽ മുളകുപൊടി മല്ലിപൊടി മഞ്ഞൾപൊടി ഉപ്പ് ഗരംമസാല ചേർത്ത് പച്ച മണം മാറണം
ഇനിയും നേരത്തേ കുഴച്ചു വെച്ച മാവ്മുഴുവനും കൂടി എടുത്ത് ഒരുചപ്പാത്തി പരത്തുക നല്ലതുപോലെ പരന്നുവരാൻ അൽപ്പം നെയ്യ് പുരട്ടാം
പരത്തിയതിനു ശേഷം അതിനുമുകളിൽ ബട്ടർ ( നെയ്യ് ) പുരട്ടി റോൾ ചെയ്ത് എടുക്കുക ഞാൻ 4 മുട്ട എടുത്തതുകൊണ്ട് റോൾ ചെയ്തത് 16 ആയി കട്ടുചെയ്ത്
ഓവൽ ഷേപ്പിൽ പരത്തി എടുക്കുക.പരത്തിയ 2 എണ്ണം + പോലെ വെച്ച് നെയ്പുരട്ടി മസാല വെച്ച് മുട്ടയുടെ പകുതി വെച്ച് മുകളിൽ മസാല വെച്ച് മുകൾഭാഗം മടക്കുക അങ്ങനെ മുഴുവനും ഇതുപോലെ ചെയ്യുക ഒരു മുട്ട കലക്കി വെയ്ക്കുക കുക്കറിൽ അൽപ്പം നെയ്യും അൽപ്പം എണ്ണയും ഒഴിച്ചു ചൂടാകുമ്പോൾ മുട്ടയിൽ മുക്കി പഫ്സ്സ് നിരത്തി കുക്കർ അടച്ച് വെയിറ്റിടാതെ 6 മിനിട്ട് ഗ്യാസ്സ് സിമ്മിൽ വെയ്ക്കുക തുറന്നതിനു ശേഷം തിരിച്ചിട്ട് 5 മിനിട്ട് വെയ്ക്കുക നല്ല ടേസ്റ്റുണ്ട് എല്ലാവരും ഉണ്ടാക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم