King Fish Mappas (Kuttanadan Style)

  By- Sini Mary Jose

   പലതരത്തിലുള്ള മീൻ കറികളിലും ഏറ്റവും ടേസ്റ്റി ആയി എനിക്കു തോന്നിയ ഒരു ഫിഷ് curryആണിതു്.എല്ലാവർക്കും ഇതു പരീക്ഷിക്കാവുന്നതാണ്.എന്റെ അമ്മയുടെ ഒരു റെസിപ്പി ആണിതു്.
try and Enjoy the dish ...
ചേരുവകകൾ
മീൻ - അര കിലോ (മീഡിയം കഷണങ്ങൾ )
മഞ്ഞൾപൊടി -ഒരു നുള്ള്
മല്ലിപൊടി -അര ടേബിൾസ്പൂൺ
മുളകുപൊടി -അര ടീസ്പൂൺ
പട്ട -ഒരു ചെറിയ കഷ്ണം
ഗ്രാമ്പു-2 എണ്ണം
പെരുംജീരകം പൊടിച്ചത് -അര ടീസ്പൂൺ
കുടംപുളി -ഒരു ചെറിയ കഷ്ണം
ചെറിയ ഉള്ളി -അര കപ്പ് / രണ്ടു സവോള നീളത്തിൽ അരിഞ്ഞത്
പച്ചമുളക് -3-4 എണ്ണം(നീളത്തിൽ പിളർന്നത്)
വെളുത്തുള്ളി -5-7 എണ്ണം (നീളത്തിൽ പിളർന്നത്)
കറിവേപ്പില-1-2 തണ്ട്
ഒന്നാം പാൽ-ഒരു കപ്പ്
രണ്ടാം പാൽ -ഒന്നര കപ്പ്
ഉപ്പ്-ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മീൻ കഷണങ്ങൾ നല്ലതുപോലെ clean ചെയ്തതിനു ശേഷം ഒരു നുള്ള് മഞ്ഞൾപൊടി,കാൽ ടീസ്പൂൺ മുളകുപൊടി അല്പം ഉപ്പും പുരട്ടി 15-30 minutes വയ്ക്കുക.ഒരു പാനിൽ ഓയിൽ ഒഴിച്ചു ചെറുതായി വറുത്തെടുക്കുക .വേറൊരു പാനിൽ 2 ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു സ്‌പൈസസ് ഇടുക.ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ചേര്ത്3-4 മിനുട്സ് വഴറ്റുക.ഇതിലേക്ക് ഉള്ളി ചേര്ക്കുക.കുറച്ചു ഉപ്പും ഇടുക.പച്ചമുളകും ചേര്ത് നന്നായി വഴറ്റുക ബ്രൗൺ നിറം ആകരുത് .കറിവേപ്പില ഇടുക.തീ കുറച്ചതിനു ശേഷം കാൽ ടീസ്പൂൺ മുളക് പൊടി ,ഒരു നുള്ള് മഞ്ഞൾ പൊടി,അര ടേബിൾസ്പൂൺ മല്ലി പൊടി,പെരുംജീരകം പൊടി ഇവ ചേര്ത് നന്നായി 1-2 minutes ഇളക്കുക. പൊടികൾ കരിയരുത്.ഇതിലേക്ക് രണ്ടാം പാലും കുടംപുളിയും ചേര്ക്കുക.മീൻ കഷണങ്ങളും ഇടുക.നന്നായി തിളച്ചതിനു ശേഷം തീ സിം ചെയ്യുക .10-15 മിനുട്സ് cook ചെയ്യണം ഒന്നാം പാൽ ചേര്ത് ഒന്നു ചൂടായതിനു ശേഷം മപ്പാസ് വാങ്ങി വയ്ക്കുക ഒന്നാം പാൽ ചേർത്തതിന് ശേഷം തിളക്കരുത് ..
മപ്പാസ് പാലപ്പം ,കള്ളപ്പം,ഇടിയപ്പം , ചോറ് ഇവയുടെ കൂടെ കഴിക്കാവുന്ന നല്ല ഒരു side dish ആണ്.
കുറിപ്പ്
കുടംപുളിക്കു പകരം തക്കാളി ഉപ യോഗിക്കരുത് .രുചി നന്നായി മാറും
മുളകുപൊടി അധികം ചേർക്കരുത്
ചെറിയ ഉള്ളി ചേർത്താൽ നല്ല ടേസ്റ്റ് ആണ്.ഞാൻ ഇന്ന് സവോളയാണ് ചേർത്തത്.
മീൻ വറുക്കുമ്പോൾ അധികം മൂത്തു പോകരുത്
കരിമീൻ ഉപ യോഗിച്ചാല് നല്ല രുചി ആണ്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم