ആലൂ മട്ടർ (Potato & Green Peas Curry)
By : Anu Thomas
ഡ്രൈ റെസിപി നേരത്തെ പോസ്റ്റ്‌ ചെയ്തിരുന്നു. ഇത് ഗ്രേവി ടൈപ്പ് ആണ് .ചപ്പാത്തി, ഫുല്കയുടെ കൂടെ ഒരു നല്ല സൈഡ് ഡിഷ്‌ ആണ്.

ഒരു കുക്കെറിൽ എണ്ണ ചൂടാക്കി ജീരകം പൊട്ടിച്ചു 1 സവാള അരിഞ്ഞത് വഴറ്റുക.

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. 2 ഉരുള കിഴങ്ങ് അരിഞ്ഞത്, 1/4 കപ്പ്‌ ഗ്രീൻ പീസ്‌,ഉപ്പു ചേർത്ത് അടച്ചു വച്ച് വേവിക്കുക.

2 തക്കാളി മിക്സിയിൽ അടിച്ചതും, മുളക് ,മല്ലി , മഞ്ഞൾ, ഗരം മസാല പൊടികൾ ചേർത്ത് ഇളക്കി വേവിക്കുക.

1 കപ്പ്‌ വെള്ളവും , ആവശ്യത്തിനു ഉപ്പും ചേർത്ത് അടച്ചു 2 വിസിൽ വരെ വേവിക്കുക. തുറന്ന ശേഷം (വേണമെങ്കിൽ ഫ്രഷ്‌ ക്രീം ചേർക്കാം)ഒന്ന് തിളപ്പിച്ച്‌ മല്ലിയില ചേർത്ത് ഓഫ്‌ ചെയ്യുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم