പയർ ഇലത്തോരൻ
By 
ഇലക്കറികൾ കഴിക്കാൻ നല്ല സമയമാണിത്,
നാട്ടിൽ ആണ്ന്കിൽ ,തകര,തഴുതാമ പൊന്നാരിവീരൻ,മത്തനില,കോവൽ,പല തരം നാടൻ ചീരകൾ അങ്ങനെ എത്ര തരം ഇലകൾ,
ഞാൻ
പയറിലയാണ് എടുത്തത്,എരിവിന് ,കുരമുളക് ചേർത്തു
പകരം ,കാന്താരിയോ,പച്ചമുളകോ ചേർക്കാം ... വള്ളിപയറിന്റെ ഇലയാണ് എടുത്തത് വീട്ടിൽ തന്നെ ഉണ്ടായതാണ്

,ഇലകൾക്ക് തന്നെ വേണമെന്കിൽ ,വൻപയറോ,ചെറുപയറോ കുതിർത്തു പാകിയാൽ മതി..മൂക്കാത്ത ഇലകൾ ആണ് നല്ലത്

പയറില 30 എണ്ണം
തുവരപരിപ്പ് 3/4 കപ്പ് കുറച്ച് മഞ്ഞൾ പൊടി ചേർത്ത് വേവിച്ചത്

താഴെ കൊടുത്തിരിക്കുന്ന ചേരുവകൾ നല്ലവണ്ണം
ചതച്ചെടുത്തത്

കുരുമുളക് 1 ടേബിൾ സ്പൂൺ
തേങ്ങ ചിരകിയത് 3/4 കപ്പ്
വെളുത്തുള്ളി 3 അല്ലി
ചെറിയ ഉള്ളി 2

വറുക്കാൻ ചെറിയ ഉള്ളി 2 അരിഞ്ഞത്
ഉപ്പ്

ചീനചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക,ഉള്ളി വറുക്കുക,തണ്ടോട് കൂടി അരിഞ്ഞ പയർ ഇലയും,തേങ്ങക്കൂട്ടും,ചേർത്ത് രണ്ടു മിനിട്ട് മൂടി വേവിക്കുക വേവിച്ച് വെച്ചിരിക്കുന്ന,പരിപ്പും,ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു മിനിട്ട് കൂടി മൂടി വെക്കാം തുറന്ന് ഇളക്കിയെടുക്കാം...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم