പുളിയിഞ്ചി 
By : rooby Mirshad
ഇതെന്റെ രീതിയാണ്......അങ്ങനെ അവകാശ പെടാനുള്ള കാരണം യഥാർത്ഥ പുളിയിഞ്ചിയുടെ ശാസ്ത്രീയ വശങ്ങളൊന്നും അറിയാത്തത്കൊണ്ടും ബിരിയാണി ഉണ്ടാക്കി കഴിഞ്ഞപ്പോ ഇനി അതിനെ ഒന്നു കൂടി ആര്ഭാടമാക്കണമല്ലോന്ന്
ചിന്തയും പുളിഞ്ചി kazhikan ഉള്ള കൊതികൊണ്ടും cheythu പോയ ഒരു തട്ടിക്കൂട്ട് സംഭവം .....

പുളി ഒരു ഉണ്ട വെള്ളത്തിൽ കുതിർത്തു വച്ചു ....
ശർക്കര ഒരു ഒന്നര കഷ്ണം
ഇഞ്ചി ഒരു കാൽ കപ്
പച്ചമുളക് എട്ടെണ്ണം കോണായി ചെറുതായിട്ടറിഞ്ഞത്
കറിവേപ്പില
കടുക്
uluva പൊടി ഒരു കാൽ ടീസ്പൂൺ
കുരുമുളക് ഒരു കാൽ ടീസ്പൂൺ

എണ്ണ ചൂടാക്കി അതിൽ പച്ചമുളക് ഇട്ടു വഴറ്റുക ....കുറച്ചു കറിവേപ്പില ഇട്ടു വീണ്ടും വഴറ്റുക.....ഇഞ്ചിയും ഇട്ടു വീണ്ടാമതും വഴറ്റികോളൂ പുളിയൊഴിക്കുക അതിലേക്ക് ഉപ്പു കുരുമുളക് uluva പൊടി ചേർത്തു ഇളക്കുക ഇനി ശർക്കര പാനിയാക്കിയോ നേരിട്ടോ ചേർക്കുക ....വെള്ളമൊഴിച്ചു തുടരെ തുടരെ ഇളക്കിക്കൊണ്ടിരിക്കുക കറിവേപ്പിലയും കടുക് പൊട്ടിച്ചു മേലൊഴിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم