മട്ടൺ ചോറ്
By. Sherin Reji
അമ്മച്ചിയുടെ പിള്ളേർക്കെല്ലാം ഈദ് മുബാറക്... ഈദ് ആയിട്ട് ഒന്നും തന്നില്ലാന്നു ആരും പറയരുത്... എല്ലാവര്ക്കും പരിചയം ഇറച്ചി ചോറ് ആയിരിക്കും... എന്നാ പിന്നേ ഇച്ചിരി വ്യത്യസ്തമായി മട്ടൺ ചോറുണ്ടാക്കി ഈ പെരുന്നാൾ അങ്ങ് ആഘോഷിക്കാം അല്ലിയോ???
മട്ടൺ - 1 കിലോ
സവാള - 4 എണ്ണം
തക്കാളി - 3
ഇഞ്ചി - വലിയ കഷ്ണം
വെളുത്തുള്ളി - 10 അല്ലി
പച്ചമുളക് - 6 എണ്ണം
തൈര് - 1 കപ്പ്
മല്ലിപ്പൊടി - 2 ടീ സ്പൂൺ
മുളക് പൊടി - 1 ടീ സ്പൂൺ
ഗരംമസാല/ബീഫ് മസാല - 1 ടീ സ്‌പൂൺ
കുരുമുളക് പൊടി - 1/2 ടീ സ്പൂൺ
മഞ്ഞൾപൊടി - 1/4 ടീ സ്പൂൺ
സവാള - 4 എണ്ണം
തക്കാളി - 3
ഇഞ്ചി - വലിയ കഷ്ണം
വെളുത്തുള്ളി - 10 അല്ലി
പച്ചമുളക് - 6 എണ്ണം
തൈര് - 1 കപ്പ്
മല്ലിപ്പൊടി - 2 ടീ സ്പൂൺ
മുളക് പൊടി - 1 ടീ സ്പൂൺ
ഗരംമസാല/ബീഫ് മസാല - 1 ടീ സ്‌പൂൺ
കുരുമുളക് പൊടി - 1/2 ടീ സ്പൂൺ
മഞ്ഞൾപൊടി - 1/4 ടീ സ്പൂൺ
സവാളയും തക്കാളിയും നീളത്തിൽ അരിഞ്ഞു... ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചെടുത്തു... പച്ചമുളക് ചരിച്ചു അരിഞ്ഞെടുത്തു... എല്ലാം കൂടി വലിയ കൽ ചട്ടിയിൽ ഇട്ടു മട്ടനും മസാല പൊടികളും ഉപ്പും തൈരും ചേര്ത്തു... ഒരു പിടി മല്ലി പിച്ചി ഇട്ടു... കൂടെ രണ്ടു തണ്ടു കറി വേപ്പിലയും... 1 തവി വെളിച്ചെണ്ണയും...
ഇനി എപ്പഴും ഞാൻ പറയാറുള്ളത് പോലെ കൈ കൊണ്ട് എല്ലാം നന്നായി തിരുമ്മി പിടിപ്പിച്ചു... വേണമെങ്കിൽ മാത്രം വെള്ളം ഒഴിച്ച് മട്ടൺ അവിടെ ഇരുന്നു വെന്തോട്ട...
ബസ്മതി അരി - 1 കിലോ
പട്ട - ഒരു ചെറിയ കഷ്ണം
ഏലക്ക - 5
ഗ്രാമ്പൂ - 5
നെയ്യ് - 1 സ്പൂൺ
പട്ട - ഒരു ചെറിയ കഷ്ണം
ഏലക്ക - 5
ഗ്രാമ്പൂ - 5
നെയ്യ് - 1 സ്പൂൺ
വെള്ളം തിളപ്പിച്ച് പട്ടയും ഏലക്കയും ഗ്രാമ്പൂവും ഒന്ന് ചതച്ചിട്ട് നെയ്യും ഉപ്പും ചേർക്കാം... നന്നായി വെട്ടി തിളച്ചാൽ അരി ഇടാം... അരി വെന്തു ഒരു മുക്കാൽ വേവ് ആയാൽ വേവിച്ചു വച്ച മട്ടൺ ചേർക്കാം..ഇനി കുറച്ചു നേരം കൂടി അടച്ചു വെക്കാം... വേവ് പാകമായാൽ 1 ചെറിയ സ്‌പൂൺ പെരും ജീരകം ചൂടാക്കി പൊടിച്ചതും കുറച്ചു മല്ലിയിലയും ചേർത്ത് ഇളക്കി എടുക്കാം... മട്ടൺ ചോറ് റെഡി...
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes