വാഴപിണ്ടി - വൻപയർ തോരൻ
By : Rani Prasad Varghese
ഞാൻ ഇത് ആദ്യമായി വച്ചതാണ്. അളവ് ഒന്നും പറയാൻ അറിയില്ല. എന്തെങ്കിലും corrections ഉണ്ടെങ്കിൽ comments പോന്നോട്ടെ..
പിണ്ടി 
വൻപയർ 
തേങ്ങ - ചിരകിയത് കുറച്ചു
ജീരകം - ഒരു നുള്ള്
വെളുത്തുള്ളി - 2,3 അല്ലി
പച്ചമുളക് - 2 എണ്ണം (എരിവ് അനുസരിച്ച്)
മഞ്ഞൾപൊടി - ഒരു നുള്ള്
ചുമന്നുള്ളി, കറിവേപ്പില , കടുക്, വെളിച്ചെണ്ണ.

ആദ്യം പയർ (ചെറു പയറും ആകാം)നന്നായി വൃത്തിയാക്കി , കഴുകി ഒരു കുക്കറിൽ അല്പം വെള്ളം ഒഴിച്ച് വേവിച്ചു വക്കുക.
പിണ്ടി round shape ൽ ചെറിയ കഷണങ്ങൾ ആക്കുമ്പോൾ കൈവിരൽ കൊണ്ട് ചുറ്റിച്ചു അതിലുള്ള നൂലു പോലുള്ളത് എടുത്ത് കളയുക. എന്നിട്ട് തോരന് അരിയുന്നത് പോലെ ചെറുതായി അരിഞ്ഞെടുക്കുക.
ജീരകം, പച്ചമുളക്, വെളുത്തുള്ളി, 2,3 കറിവേപ്പില, തേങ്ങ എന്നിവ ചേർത്ത് ചതച്ചു വച്ചതിനു ശേഷം, ഇനി ഒരു പാനിൽ അല്പം വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. (കടുക് പൊട്ടിക്കുമ്പോൾ ഉഴുന്നോ, അരിയോ, വറ്റൽ മുളകൊ വേണമെങ്കിൽ വറുത്തിടാം) അതിലേക്കു ചുമന്നുള്ളി അരിഞ്ഞതും കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന തേങ്ങാ ഇട്ട് 1,2 മിനിറ്റ് ഇളക്കിയ ശേഷം അറിഞ്ഞു വച്ച വാഴപിണ്ടി അതിലേക്ക് ചേർത്തിളക്കി ഉപ്പും ചേർത്ത് അടച്ചുവെച്ചു വേവിക്കുക. വെന്ത് കഴിഞ്ഞാൽ ആദ്യം വേവിച്ചു വച്ച പയർ ചേർത്തിളക്കി എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم