പോത്തിറച്ചി ചേര്‍ത്ത കപ്പപ്പുഴുക്ക്
By : Sherin Reji
മൺചട്ടിയിൽ വച്ച നാടൻ രീതിയിലുള്ളൊരു പോത്തിറച്ചി കപ്പ പുഴുക്ക്... നമ്മുടെ കപ്പ ബിരിയാണി പോലൊക്കെ തന്നെ...
പോത്തിറച്ചി നൂറുക്കിയത് 500 ഗ്രാം
മല്ലിപൊടിച്ചത് 1 1/2 ടേബിള്‍സ്പൂണ്‍ മുളകുപൊടി 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/4 ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് 3 അല്ലി
കുഴിവുള്ള മൺകലത്തിൽ പോത്തിറച്ചിയും മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി, വെളുത്തുള്ളി ചതച്ചത്, ഉപ്പും കറി വേപ്പിലയും ചേർത്ത് കൈ കൊണ്ടു നന്നായി തിരുമ്മി പിടിപ്പിച്ചു ചെറു തീയിൽ വേവിച്ചെടുക്കാം...
ബീഫ് വേവുന്ന സമയം കൊണ്ട് നമുക്ക് വേറെ പരിപാടിയുണ്ട്... 1/2 കിലോ കപ്പ ചെറുതായി നുറുക്കി വെള്ളവും ഉപ്പുമിട്ട് വേവാൻ വെക്കാം...
തേങ്ങ ചിരവിയത് രണ്ട് കപ്പ്
ഇഞ്ചി അരിഞ്ഞത് ഒരു ചെറിയ കഷണം
വെളുത്തിള്ളി - 2 അല്ലി
പച്ചമുളക് - 2
കറി വേപ്പില
എല്ലാം കൂടി അരക്കല്ലിൽ ഒന്ന് ഒതുക്കി എടുക്കാം...
ബീഫ് വെന്തു ചാറു കുറുകി വരുമ്പോൾ വാങ്ങി വെക്കാം... കാപ്പ വേവുമ്പോൾ വെള്ളം ഊറ്റി കളഞ്ഞു മാറ്റി വച്ചോ...
ഇനി വലിപ്പമുള്ള മൺചട്ടിയിൽ ഒരു 3 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് 1 കപ്പ് കൊച്ചുള്ളി അരിഞ്ഞത് വഴറ്റാം.. കൂടെ 3 അല്ലി വെളുത്തുള്ളി ചതച്ചും കറിവേപ്പിലയും ഇത്തിരി ഉപ്പും..
കൊച്ചുള്ളി വഴന്നാൽ വേവിച്ച പോത്തിറച്ചി ഇട്ടു എണ്ണ തെളിയുവോളം ഏകദേശം 5 മിനുട്ട് നന്നായി വഴറ്റാം.. ഇനി വേവിച്ച കപ്പയും 2 തണ്ടു ക്റിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി എടുക്കാം.. ഒരു 5 മിനുട്ട് കഴിഞ്ഞു വാങ്ങിക്കോ...
* വിളമ്പുപോൾ ചെറുതായി അരിഞ്ഞ സവാള കൂടി ഓരോ പ്ളേറ്റിന് മുകളിൽ കൂടി തൂവി കൊടുക്കാം..

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes