ഫിഷില്ലാത്ത നെല്ലിക്ക ഫിഷ് കറി
By : Rooby Mirshad
ഇറച്ചിയോ മീനോ ഇല്ലാതെ ചോറിറങ്ങൂല്ല കുറച്ചീസായി ഫ്രിഡ്‌ജിൽ നെല്ലിക്ക കിടക്കുന്നത് ഞാൻ കാണായ്കയല്ല പെരുനാൾ വെക്കേഷന് ഒക്കെ അടിച്ചുപൊളിച്ചപ്പോൾ അങ്ങേരെകാര്യമായി അങ്ങു തഴഞ്ഞതാ...ഇപ്പൊ ദേ പനി പിടിച്ചപ്പോൾ എരിവുള്ളത് കഴിക്കാനൊരു കൊതി ...നാവിന്റെ അരുചി മാറ്റാൻ എന്താ ഒരുവഴി... ...അപ്പൊ തോന്നി നെല്ലിക്ക അച്ചാറിട്ടാലോ..വേണ്ട ചമ്മന്തി...ഊം ഹൂം അതും വേണ്ട .....അങ്ങനെ തോന്നിയ ഒരു പരീക്ഷണം ആണിത് .
നെല്ലിക്ക ആറ് എണ്ണം
സവാള ഒരു കപ്പ്
ഇഞ്ചി പൊടിയായി അരിഞ്ഞത് ഒരു ടീസ്പൂൺ
വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് രണ്ട് ടീസ്പൂൺ
ഉലുവ ഒരു ചെറിയ സ്പൂൺ
കുരുമുളക് ഒരു അഞ്ചാറെണ്ണം
ടൊമാറ്റോ ഒരെണ്ണം
കറിവേപ്പില എത്ര വേണേലും ഇടാം
ഉപ്പ് ( അതെത്ര വേണേലും ഇടാൻ നിക്കണ്ട പാകത്തിന് ഇട്ടാൽ നിങ്ങൾക് കൊള്ളാം )
മുളകുപൊടി രണ്ട് ടീസ്പൂൺ
മഞ്ഞൾപൊടി ഒരു നുള്ള്
ഫിഷ് മസാല രണ്ട് ടീസ്പൂൺ
വിനാഗിരി ഒരു ചെറിയ സ്പൂൺ
പഞ്ചസാര ഒരു നുള്ള് ( എരിവ് ക്രമീകരിക്കാൻ , നല്ല എരിവ് ഇഷ്ടമുള്ളവർക്ക് അതനുസരിച്ചു ചെയ്യാം....)
കുടംപുളി ഒരെണ്ണം ചെറുത്
വെളിച്ചെണ്ണ പാകത്തിന് .....
ആദ്യം പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചു അതിൽ ഉലുവയും കുരുമുളകും ഇട്ട് പൊട്ടിക്കുക ....പിന്നെ സവാള യിട്ട് വഴറ്റുക...പിന്നെ ഇഞ്ചി വെളുത്തുള്ളി ചേർത്തിളക്കി...കറിവേപ്പില ചേർക്കുക..പച്ചമണം മാറുമ്പോൾ അതിലേക് പൊടികൾ ചേർക്കുക ....പിന്നീട് തക്കാളി ചേർക്കുക....തക്കാളി നന്നായിട്ട് വാടി കുഴമ്പ് പരുവമാകുമ്പോൾ അതിലേക്ക് നെല്ലിക്ക ചേർക്കുക ...(.നെല്ലിക്ക യിൽ കത്തി കൊണ്ട് വരഞ്ഞിടണം മസാല പിടിക്കാനാണ്) മുകളിൽ വിനാഗിരി ചേർക്കുക .... പഞ്ചസാര യും ചേർക്കുക പാകത്തിന് വെള്ളമൊഴിച്ചു കുടംപുളിയിട്ട് അടച്ചു വച്ചു വേവിക്കുക ....വെള്ളം തിളക്കുമ്പോൾ ആവശ്യമെങ്കിൽ കുറച്ചു കൂടി ഫിഷ് മസാല ചേർക്കാം വീണ്ടും അടച്ചു വെച്ചു ചാറു കുരുക്കാനായിട്ട് വെക്കാം ....നന്നായിട് കുറുകികഴ്ഞ്ഞു തീ ഓഫ് ചെയ്തു ഇറക്കി വയ്ക്കുക ....മുകളിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക ....കറിവേപ്പില വിതറാം .....
( എനിക്കു അധികം പുളിയില്ലാത്ത നെല്ലിക്കയാണ്കിട്ടിയത് .....)

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes