നത്തോലി(ഒരു ചെറു മീനാണ്) ഫ്രൈ
By : Rajesh Mv
ചെറുമീനുകളില്‍ വളരെയധികം സ്വാദും കൂടുതല്‍ മിനറല്‍സും ഒക്കെ ഉള്ള മീനാണ് നത്തോലി. ഇവിടെ എന്‍റെ മനസ്സില്‍ രൂപപെട്ട രുചിക്കൂട്ടില്‍ സ്വാദുള്ള ഒരു നത്തോലി ഫ്രൈ രൂപപ്പെട്ടു....നിങ്ങള്‍ക്കായി ഞാന്‍ എന്‍റെ നത്തോലി ഫ്രൈ സമര്‍പ്പിക്കുന്നു....(എന്നെ കാത്തോളണേ ദൈവമേ...അമ്മച്ചീ....)

ചിത്രം കണ്ടു വെള്ളം ഇറക്കി ആരും വിഷമിക്കണ്ട....എങ്ങനെ ഉണ്ടാക്കാം എന്ന് ഞാന്‍ ഇവിടെ പറയാം...അത് നോക്കി മീന്‍ മാര്‍ക്കെറ്റില്‍ പോയി ഒരു കൂട് നത്തോലി വാങ്ങി അങ്ങട് ഉണ്ടാക്കിക്കോളൂ......
ഒരു കൂട് നത്തോലി എന്ന് ഞാന്‍ ഒരു ആവേശത്തിന് പറഞ്ഞുപോയതാണ്.. ഇനി ആ രാജേഷ് പറഞ്ഞിട്ടാ എന്ന് പറഞ്ഞു എന്നെ തെറി വിളിക്കരുത്...ഞാനും എന്‍റെ വീട്ടുകാരും കുഞ്ഞമ്മയും ഒക്കെ വെറും പാവങ്ങളാ....(കുടുംബക്കാരെ തെറി വിളിക്കാതിരിക്കാനുള്ള മുന്‍കൂര്‍ ജാമ്യം). ഞാന്‍ പറഞ്ഞു വരുന്നത് ഒരു കിലോ നത്തോലി വാങ്ങിച്ചാല്‍ രാവിലെ മുതല്‍ വൃത്തിയാക്കാന്‍ ഇരുന്നാല്‍ ഞാന്‍ മേല്‍ പറഞ്ഞപോലെ എന്നെയും കുടുംബത്തെയും തെറി വിളിചു അത്താഴത്തിനു വിളമ്പാം.....കുറച്ചു മേടിച്ചാ മതി എന്ന് സാരം...
ആവശ്യമായ സാധനങ്ങള്‍
1. നത്തോലി : 300 ഗ്രാം
2. വെളുത്തുള്ളി : അഞ്ചു അല്ലി
3. ഇഞ്ചി : ഒരു ചെറിയ കഷ്ണം
4. കുഞ്ഞുള്ളി : എട്ടു എണ്ണം
5. പെരും ജീരകം : കാല്‍ ടീസ്പൂണ്‍
6. കറിവേപ്പില : രണ്ടിതള്‍
7. മുളകുപൊടി : ഒന്നര ടീസ്പൂണ്‍
8. മഞ്ഞള്‍ പൊടി : അര ടീസ്പൂണ്‍
9. കുരുമുളകുപൊടി : ഒരു ടീസ്പൂണ്‍
10. ഉപ്പ് : പാകത്തിന്
11. കോണ്‍ ഫ്ലോര്‍ : ഒരു ടീസ്പൂണ്‍
12. വെളിച്ചെണ്ണ : മുക്കി പൊരിക്കാന്‍ വേണ്ടത്

തയ്യാറാക്കുന്ന വിധം
നത്തോലി വൃത്തിയാക്കിയതില്‍ രണ്ടുമുതല്‍ ആറു വരെയുള്ള ചേരുവകള്‍ ചതച്ചതും ബാക്കി ചേരുവകളും കട്ടിയില്‍ ക്രീം ആക്കി പുരട്ടി അരമണിക്കൂര്‍ വെക്കുക. അവിടെ ഇരിക്കട്ടെ...പോയി ഒരു സീരിയല്‍ കണ്ടു വന്നോളു....അര മണിക്കൂര്‍ കഴിഞ്ഞു ഒരു പാനില്‍ എണ്ണ ചൂടാക്കി ചെറുതീയില്‍ വറുത്തെടുക്കുക.

ചെറു ചൂടോടെ ചോറിനൊപ്പം വിളമ്പാം...
(നത്തോലി പോലെയുള്ള പൊടി മീനുകള്‍ വൃത്തിയാക്കാന്‍ നല്ല പ്രയാസ്സമാണ്. നാട്ടില്‍ എന്‍റെ വീട്ടില്‍ കരിങ്കല്ലിന്‍റെ ഒരു വലിയ കൊട്ടത്തളം ഉണ്ട്. അതില്‍ കുറച്ചു കുറച്ചു മീന്‍ വിതറി പതിയെ ഉരസ്സും...അപ്പോള്‍ ശല്‍ക്കങ്ങള്‍ ഒക്കെ അടര്‍ന്നു പോകും...പിന്നെ വയര്‍ മെല്ലെ ഒരു ഞെക്ക് വെച്ച് കൊടുക്കുക. റ്റോം എന്ന് പൊട്ടി വരും. വേണമെങ്കില്‍ തലയും വാലും നീക്കം ചെയ്യാം... ഞാന്‍ ചെയ്യില്ല..സമയം ഇല്ലാത്തോണ്ടാ.... ഹ ഹ ഹ ....അപ്പൊ പരീക്ഷിച്ചു വിജയിച്ചു വരൂ.......

(എന്‍റെ സഹപ്രവര്‍ത്തകരായ അധ്യാപികമാര്‍ നീതു ടീച്ചര്‍, സുനിത മനോജ് ടീച്ചര്‍, ഷീജ ടീച്ചര്‍ ഇവരെ ഈ അവസരത്തില്‍ സ്നേഹത്തോടെ സ്മരിക്കുന്നു...അവരാണ് എനിക്ക് ഈ മീന്‍ തന്നത്. ഇങ്ങനെ എഴുതിയില്ലേല്‍ എനിക്ക് ഒരു ബഹുമുഖാക്രമണം ഉണ്ടാകാം
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes