കാട മുട്ടക്കറി 
By : Sanitha Sebastian
കാട മുട്ട ( പുഴുങ്ങിയത് ) 5 എണ്ണം
സവാള - 1
പച്ചമുളക് - 3 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
മുളകുപൊടി _ 1 ടീസ്പൂൺ
ഉപ്പ് 'ആവശ്യത്തിന്
എണ്ണ
തക്കാളി സോസ് - 1 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം

മുട്ട പുഴുങ്ങി തോടു പൊളിച്ച് രണ്ടായി മുറിക്കണം. സവാള, പച്ചമുളക്, ഇഞ്ചി എന്നിവ വഴറ്റി നന്നായി വാടുമ്പോൾ അതിലേയ്ക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർക്കണം. മസാല മൂത്തു കഴിയുമ്പോൾ അതിലേയ്ക്ക് കുറച്ചു വെള്ളം ഒഴിക്കണം.. ആവശ്യത്തിന് ഉപ്പും സോസും ചേർത്താൽ ചപ്പാത്തിക്കു പറ്റിയ ഒരു അടിപൊളി കറി റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم