ഒരു തനി നാടന്‍ വിഭവമാണ് ഇന്ന് തയ്യാറാക്കുന്നത്. കുട്ടനാടന്‍ താറാവ് കറി. വളരെ സ്വാദേറിയ ഒരു വിഭവമാണിത്. എല്ലാവര്‍ക്കും വളരെ വളരെ ഇഷ്ടമാകുംBy : Libin Daniel
ചേരുവകള്‍
താറാവ്- 1 കിലോ
ഒന്നാംപാല്‍- 1/2 കപ്പ്
രണ്ടാംപാല്‍- 2 കപ്പ്.
വെളിച്ചെണ്ണ- 2 ടേബിള്‍സ്പൂണ്‍.
ഡാള്‍ഡ- 3 ടേബിള്‍സ്പൂണ്‍.
ഗരം മസാല- 2 ടീസ്പൂണ്‍
കുരുമുളക് പൊടി- ആവശ്യത്തിന്
ഇഞ്ചി (നീളത്തില്‍ അരിഞ്ഞത്)- 2 ടീസ്പൂണ്‍
വെളുത്തുള്ളി (നീളത്തില്‍ അരിഞ്ഞത്)- 2 ടീസ്പൂണ്‍
ചുമന്ന ഉള്ളി (നീളത്തില്‍ അരിഞ്ഞത്)- 2 ടീസ്പൂണ്‍
പച്ചമുളക്- 10 എണ്ണം
സവാള (നീളത്തില്‍ അരിഞ്ഞത്)- 1/2 കപ്പ്
തക്കാളി- 2 എണ്ണം
ഉരുളക്കിഴങ്ങ് (വേവിച്ച് കഷ്ണങ്ങളാക്കി മുറിച്ചത്)- 2 എണ്ണം
പെരുംജീരകം, കുരുമുളക്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് അരച്ചത്- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പെരുംജീരകം, കുരുമുളക്, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് അരച്ച മസാലയില്‍ താറാവ് കഷ്ണങ്ങളാക്കിയതും രണ്ട് ഗ്ലാസ്സ് വെള്ളം ചേര്‍ത്ത് 20 മിനിറ്റ് വേവിക്കുക. മറ്റൊരു പാത്രം അടുപ്പത്ത് വെച്ച് അതില്‍ വെളിച്ചെണ്ണയും ഡാള്‍ഡയും ഒഴിച്ച് ചൂടാക്കുക. അതിലേയ്ക്ക് ഗരം മസാല, ഇഞ്ചി, വെളുത്തുള്ളി, ചുമന്നുള്ളി പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.
ബ്രൗണ്‍ നിറമാകുമ്പോള്‍ അതിലേക്ക് സവാള ചേര്‍ത്ത് നന്നായി വഴറ്റുക. ഉള്ളി നന്നായി മൂത്ത് കഴിഞ്ഞാല്‍ അതിലേക്ക് തക്കാളി, ഉരുളക്കിഴങ്ങ്, മഞ്ഞള്‍പ്പൊടി, മസാല എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ചേരുവകള്‍ നന്നായി ചൂടായ ശേഷം അതിലേക്ക് രണ്ടാംപാല്‍ ചേര്‍ക്കുക. നന്നായി തിളയ്ക്കുമ്പോള്‍ വേവിച്ച് വെച്ചിരിക്കുന്ന താറാവ് വെള്ളത്തോടു കൂടി അവശ്യത്തിന് ഉപ്പും ചേര്‍ത്ത് തേങ്ങാപ്പാലില്‍ ചേര്‍ക്കുക.
പത്ത് മിനിറ്റ് വേവിച്ച ശേഷം ഒന്നാംപാല്‍ ചേര്‍ക്കുക. ഒന്നാംപാല്‍ ചേര്‍ത്ത് കഴിഞ്ഞാല്‍ കറി തിളയ്ക്കണ്ട, പിരഞ്ഞ് പോകാതെ അടുപ്പില്‍ നിന്നും മാറ്റി വയ്ക്കുക. ഏലയ്ക്ക തോലോടു കൂടി പൊടിച്ചത്, കുരുമുളക് പൊടി എന്നിവ ചേര്‍ക്കുക. താറാവ് കറി റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم