SIMPLE EGG FRIED RICE
By : Saritha Anoop
2 ഗ്ലാസ് ബസ്മതി അരി 4,5 വട്ടം നന്നായി കഴുകി. കുക്കറില്‍ ഒരു സ്പൂണ്‍ നെയ്യൊഴിച്ച് ഒരു കഷണം കറുവാപ്പട്ട, 3 ഗ്രാമ്പു,3 ഏലക്ക, കുറച്ച് കുരുമുളക് ഇട്ട് ഒന്ന് ചൂടായപ്പോള്‍ കഴുകി വെച്ച അരിയും ഇട്ട് ഒരു മിനിട്ട് ഒന്നിളക്കിയ ശേഷം 3 ഗ്ലാസിനെക്കാള്‍ ഒരു സ്പൂണ്‍ കുറവ് വെള്ളം ഒഴിച്ചു..ബിരിയാണി വെക്കാനാണെങ്കില്‍ 3 ഗ്ലാസ് കറക്റ്റ് ആയിരിക്കും..ആവശ്യത്തിന് ഉപ്പും ഒരു സ്പൂണ്‍ നാരങ്ങാനീരും ഒഴിച്ച് ഹൈ ഫ്ലെയിമില്‍ വെച്ചു..ഒരു വിസില്‍ വന്നയുടനെ നിര്‍ത്തി..തനിയെ സ്റ്റീം പോയിക്കഴിഞ്ഞയുടനെ കുക്കര്‍ തുറന്ന് പതിയെ ഒന്ന് ഇളക്കി വെച്ചു.
അരി വേകുന്ന സമയത്ത് എഗ്ഗ് റെഡിയാക്കിയിരുന്നു..ഉരുളക് കിഴങ്ങ് തൊലി കളഞ്ഞ് കഷണങ്ങളാക്കി ഒരു വലിയ സ്പൂണ്‍ വെള്ളവുമൊഴിച്ചു ഹൈ പവറില്‍ 5 min മൈക്രോവേവ് ചെയ്ത് ഫോര്‍ക്ക് കൊണ്ട് ഉടച്ചെടുത്തു. രണ്ട് കാരറ്റും, കാപ്സിക്കവും, ഒരു സുക്കീനിയും( അല്ലെങ്കില്‍ ബീന്‍സ്) അരിഞ്ഞ് വെച്ചു. ഇഷ്ടമുള്ള വെജിറ്റബിള്‍സ് എടുക്കാം.ഇനി എഗ്ഗ് ബുര്‍ജി ഉണ്ടാക്കാം.
മുട്ട - നന്നായി ബീറ്റ് ചെയ്തത് 4 എണ്ണം
ഉരുളക്കിഴങ്ങ് - ഒരു വലിയത് ,ചെറുതാണെങ്കിൽ 2-3
സവാള - ഒരു വലിയത് ,ചെറുതാണെങ്കിൽ 2
വെളുത്തുള്ളി പേസ്റ്റ് - ഒരു സ്പൂണ്‍
ഇഞ്ചി പേസ്റ്റ് - ഒരു സ്പൂണ്‍
ചെറിയ ഉള്ളി - 6
പച്ചമുളക് - 4 എണ്ണം
വറ്റൽ മുളക് - 2 എണ്ണം
ബട്ടർ - ഒരു സ്പൂണ്‍
ചാട്ട് മസാല - അര സ്പൂണ്‍
ഗരം മസാല - ഒരു സ്പൂണ്‍
മുളക് പൊടി - ഒരു സ്പൂണ്‍
കുരുമുളക് പൊടി - അര സ്പൂണ്‍
മഞ്ഞപ്പൊടി - അര സ്പൂണ്‍
ജീരകം - ഒരു സ്പൂണ്‍
എണ്ണ ,ഉപ്പ് - ആവിശ്യത്തിന്
വെളുത്തുള്ളി ഇഞ്ചി ചെറിയ ഉള്ളി ഉരുളക്കിഴങ്ങ് (വേവിച്ചു പൊടിച്ചത്) പച്ചമുളക് വറ്റൽ മുളക് എന്നിവ നന്നായി ചതച്ചു വയ്ക്കുക ,ഒരു പാത്രത്തിൽ മുട്ടകൾ നന്നായി ബീറ്റ് ചെയ്ത് ഉപ്പും(ഒരു മുട്ടയ്ക്ക് കാൽ സ്പൂണിൽ താഴെ മതി ഉപ്പ് ,അതാണ് കണക്ക്) ബട്ടറും ചേർത്തു ഇളക്കി വയ്ക്കുക , പാനിൽ എണ്ണ ഉഴിച്ചു ചൂടായ ശേഷം ജീരകം ഇട്ടു മൂപ്പിച്ചു സവാള ചെറുതായി അരിഞ്ഞു മഞ്ഞളും ചേർത്ത് വഴറ്റുക , ബ്രൌണ്‍ ആകുമ്പോൾ അതിലേക്ക് ചതച്ചു വച്ച ഉരുളക്കിഴങ്ങ് മിക്സ് ചേർത്ത് ഇളക്കി പച്ചമണം മാറ്റുക ,ഇനി മുട്ട ഉഴിക്കാം ...ഹൈ ഫ്ലെയിമിൽ നന്നായി ഇളക്കി ഫ്രൈ ചെയ്ത് സ്ക്രാമ്പിൾ ചെയ്യുക ,മുട്ട നന്നായി ഫ്രൈ ആകുമ്പോൾ ചാട്ട് മസാല ,മുളക് പൊടി,കുരുമുളക് പൊടി ,ഗരം മസാല എന്നിവ ചേർക്കുക ..അവസാനം മല്ലിയില അരിഞ്ഞതിടാം.
ഇനി അരിഞ്ഞു വെച്ച പച്ചക്കറികള്‍ വഴറ്റി എഗ്ഗ് ബുര്‍ജിയിലേക്ക് മിക്സ് ചെയ്തെടുത്തു..2 tsp സോയാസോസും( opt) വേവിച്ച ഗ്രീന്‍പീസും ബസ്മതി റൈസും ഒരു സ്പൂണ്‍ നെയ്യും ചേര്‍ത്തിളക്കി. നെയ്യ് വേണ്ടവര്‍ മാത്രം ചേര്‍ത്താല്‍ മതി ട്ടോ...
അങ്ങനെ ഈ റെസിപ്പി എഴുതുന്നതിനേക്കാള്‍ പെട്ടെന്ന് ഫ്രൈഡ് റൈസ് റെഡിയായി.
*** 2 ഗ്ലാസ്സ് റൈസിന് ഈ അളവില്‍ ബുര്‍ജി ഒത്തിരിയുണ്ടാവില്ല..എഗ്ഗ് ഇഷ്ടമാണെങ്കില്‍ എഗ്ഗ് ബുര്‍ജി റെസിപ്പി ഡബിള്‍ ചെയ്യാം..കുറച്ചൂടെ ടേയ്സ്റ്റ് കിട്ടും.
***കാരറ്റ് റൈത്ത കൂട്ടിയാണ് ഇത് കഴിച്ചത്.
*** വെജിറ്റബിള്‍സ് ഒന്നും ചേര്‍ക്കാതെ റൈസും എഗ്ഗ് ബുര്‍ജിയും മിക്സ് ചെയ്‌താല്‍ തന്നെ നല്ല ടേസ്റ്റ് ആണ്.
By : Saritha Anoop
2 ഗ്ലാസ് ബസ്മതി അരി 4,5 വട്ടം നന്നായി കഴുകി. കുക്കറില്‍ ഒരു സ്പൂണ്‍ നെയ്യൊഴിച്ച് ഒരു കഷണം കറുവാപ്പട്ട, 3 ഗ്രാമ്പു,3 ഏലക്ക, കുറച്ച് കുരുമുളക് ഇട്ട് ഒന്ന് ചൂടായപ്പോള്‍ കഴുകി വെച്ച അരിയും ഇട്ട് ഒരു മിനിട്ട് ഒന്നിളക്കിയ ശേഷം 3 ഗ്ലാസിനെക്കാള്‍ ഒരു സ്പൂണ്‍ കുറവ് വെള്ളം ഒഴിച്ചു..ബിരിയാണി വെക്കാനാണെങ്കില്‍ 3 ഗ്ലാസ് കറക്റ്റ് ആയിരിക്കും..ആവശ്യത്തിന് ഉപ്പും ഒരു സ്പൂണ്‍ നാരങ്ങാനീരും ഒഴിച്ച് ഹൈ ഫ്ലെയിമില്‍ വെച്ചു..ഒരു വിസില്‍ വന്നയുടനെ നിര്‍ത്തി..തനിയെ സ്റ്റീം പോയിക്കഴിഞ്ഞയുടനെ കുക്കര്‍ തുറന്ന് പതിയെ ഒന്ന് ഇളക്കി വെച്ചു.
അരി വേകുന്ന സമയത്ത് എഗ്ഗ് റെഡിയാക്കിയിരുന്നു..ഉരുളക്
മുട്ട - നന്നായി ബീറ്റ് ചെയ്തത് 4 എണ്ണം
ഉരുളക്കിഴങ്ങ് - ഒരു വലിയത് ,ചെറുതാണെങ്കിൽ 2-3
സവാള - ഒരു വലിയത് ,ചെറുതാണെങ്കിൽ 2
വെളുത്തുള്ളി പേസ്റ്റ് - ഒരു സ്പൂണ്‍
ഇഞ്ചി പേസ്റ്റ് - ഒരു സ്പൂണ്‍
ചെറിയ ഉള്ളി - 6
പച്ചമുളക് - 4 എണ്ണം
വറ്റൽ മുളക് - 2 എണ്ണം
ബട്ടർ - ഒരു സ്പൂണ്‍
ചാട്ട് മസാല - അര സ്പൂണ്‍
ഗരം മസാല - ഒരു സ്പൂണ്‍
മുളക് പൊടി - ഒരു സ്പൂണ്‍
കുരുമുളക് പൊടി - അര സ്പൂണ്‍
മഞ്ഞപ്പൊടി - അര സ്പൂണ്‍
ജീരകം - ഒരു സ്പൂണ്‍
എണ്ണ ,ഉപ്പ് - ആവിശ്യത്തിന്
വെളുത്തുള്ളി ഇഞ്ചി ചെറിയ ഉള്ളി ഉരുളക്കിഴങ്ങ് (വേവിച്ചു പൊടിച്ചത്) പച്ചമുളക് വറ്റൽ മുളക് എന്നിവ നന്നായി ചതച്ചു വയ്ക്കുക ,ഒരു പാത്രത്തിൽ മുട്ടകൾ നന്നായി ബീറ്റ് ചെയ്ത് ഉപ്പും(ഒരു മുട്ടയ്ക്ക് കാൽ സ്പൂണിൽ താഴെ മതി ഉപ്പ് ,അതാണ് കണക്ക്) ബട്ടറും ചേർത്തു ഇളക്കി വയ്ക്കുക , പാനിൽ എണ്ണ ഉഴിച്ചു ചൂടായ ശേഷം ജീരകം ഇട്ടു മൂപ്പിച്ചു സവാള ചെറുതായി അരിഞ്ഞു മഞ്ഞളും ചേർത്ത് വഴറ്റുക , ബ്രൌണ്‍ ആകുമ്പോൾ അതിലേക്ക് ചതച്ചു വച്ച ഉരുളക്കിഴങ്ങ് മിക്സ് ചേർത്ത് ഇളക്കി പച്ചമണം മാറ്റുക ,ഇനി മുട്ട ഉഴിക്കാം ...ഹൈ ഫ്ലെയിമിൽ നന്നായി ഇളക്കി ഫ്രൈ ചെയ്ത് സ്ക്രാമ്പിൾ ചെയ്യുക ,മുട്ട നന്നായി ഫ്രൈ ആകുമ്പോൾ ചാട്ട് മസാല ,മുളക് പൊടി,കുരുമുളക് പൊടി ,ഗരം മസാല എന്നിവ ചേർക്കുക ..അവസാനം മല്ലിയില അരിഞ്ഞതിടാം.
ഇനി അരിഞ്ഞു വെച്ച പച്ചക്കറികള്‍ വഴറ്റി എഗ്ഗ് ബുര്‍ജിയിലേക്ക് മിക്സ് ചെയ്തെടുത്തു..2 tsp സോയാസോസും( opt) വേവിച്ച ഗ്രീന്‍പീസും ബസ്മതി റൈസും ഒരു സ്പൂണ്‍ നെയ്യും ചേര്‍ത്തിളക്കി. നെയ്യ് വേണ്ടവര്‍ മാത്രം ചേര്‍ത്താല്‍ മതി ട്ടോ...
അങ്ങനെ ഈ റെസിപ്പി എഴുതുന്നതിനേക്കാള്‍ പെട്ടെന്ന് ഫ്രൈഡ് റൈസ് റെഡിയായി.
*** 2 ഗ്ലാസ്സ് റൈസിന് ഈ അളവില്‍ ബുര്‍ജി ഒത്തിരിയുണ്ടാവില്ല..എഗ്ഗ് ഇഷ്ടമാണെങ്കില്‍ എഗ്ഗ് ബുര്‍ജി റെസിപ്പി ഡബിള്‍ ചെയ്യാം..കുറച്ചൂടെ ടേയ്സ്റ്റ് കിട്ടും.
***കാരറ്റ് റൈത്ത കൂട്ടിയാണ് ഇത് കഴിച്ചത്.
*** വെജിറ്റബിള്‍സ് ഒന്നും ചേര്‍ക്കാതെ റൈസും എഗ്ഗ് ബുര്‍ജിയും മിക്സ് ചെയ്‌താല്‍ തന്നെ നല്ല ടേസ്റ്റ് ആണ്.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes