Yo Yo ചക്കേപ്പം By : Sreelatha Girish
ചക്കപ്പഴം കിട്ടാൻ ബുദ്ധിമുട്ടില്ലാത്ത സമയമല്ലേ, അതുകൊണ്ട് ഇന്ന് വൈകുന്നേരം ചക്കപ്പഴം കൊണ്ട് ഒരു സ്നാക് പരീക്ഷിക്കാം എന്ന് വിചാരിച്ചു.ഒരു കാര്യം പറയട്ടെ, ഇത് നമ്മുടെ കുട്ടികൾക്ക് വേണ്ടിയുള്ള ഒരു തട്ടിക്കൂട്ട് വെറൈറ്റി ഐറ്റം ആണ്. കൊളസ്ട്രോൾ ഉള്ളവർ ക്ഷമിക്കണം. അവർക്കുള്ള ഒരു സൂത്രപ്പണി വേറെ പറയുന്നുണ്ട്. എന്തായാലും ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഇഡലിയോ ദോശയോ ഉണ്ടാക്കാത്ത മലയാളികൾ കാണില്ലല്ലോ ? അങ്ങനെ ഉള്ള ഒരു ദിവസം പരീക്ഷിക്കാൻ പറ്റിയ വിഭവമാണിത്.
അരച്ച് എടുത്ത് മിക്സ് ചെയ്ത് പുളിക്കാൻ വച്ച (ദോശ or ഇഡലി ) മാവ്, ആ മാവ് 4 or 5 മണിക്കൂർ വച്ച് ,പുളി ആകുന്നതിന് മുൻപ് അതിൽ നിന്ന് കുറച്ച് വേറൊരു പാത്രത്തിൽ എടുക്കുക. (മാവ് അരച്ച ഉടനെ എടുക്കരുത്. എടുത്താൽ ഒരു പച്ച ചുവ കാണും) കുറച്ച് ചക്കപ്പഴം, കുറച്ച് തേങ്ങാ ചിരകിയത്, 2 ഏലക്കാ പൊടിച്ചത് , കുറച്ച് ശർക്കര ചീകിയത് ( കേക്ക് ഉണ്ടാക്കുന്ന പോലെ കൃത്യമായ ഒരു അളവൊന്നും ആവശ്യമില്ല,ഓരോരുത്തരുടെ ഉചിതം പോലെ എടുക്കുക.) - എല്ലാം കൂടി മിക്സിയിൽ തരു തരുപ്പായി അരച്ചെടുക്കുക. എടുത്തുവച്ച പുളിക്കാത്ത മാവിലേക്ക്,അൽപ്പം ഉപ്പും, അരച്ച് എടുത്തതും കൂടി നന്നായി മിക്സ് ചെയ്യുക. 2 സ്പൂൺ ചിരകിയ തേങ്ങാ കൂടി ചേർത്ത് ഇളക്കി വയ്ക്കുക. അടുപ്പ് കത്തിച്ച്, അപ്പക്കാര വയ്ക്കുക.അത് ചൂടായി വരുമ്പോൾ നെയ്യ് (or എണ്ണ ) ഒഴിക്കുക.ചൂടായ നെയ്യിൽ മാവ് കോരി ഒഴിച്ച് , ഉണ്ണിയപ്പം ചുട്ടെടുക്കുന്ന പോലെ ചുട്ടെടുക്കുക.
(ഇനി കൊളസ്‌ട്രോൾ ഉള്ളവർ മിക്സ് ചെയ്തെടുത്ത മാവ് , കിണത്തപ്പം പോലെ ആവിയിൽ വേവിച്ചെടുക്കുക.)
പക്ഷെ ഒരു കാര്യം പറയാതെ വയ്യാ, നെയ്യിൽ ചുട്ടെടുത്തതിനാണ് ടേസ്റ്റ് കൂടുതൽ ഉള്ളത്.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes