ഗോതമ്പ് അപ്പം 
By : Shaini Janardhanan
വീറ്റ് ഇടിയപ്പം പോസ്റ്റ് ചെയ്തപ്പോൾ Josna Jo പറഞ്ഞു അപ്പത്തിന്റെ റെസിപ്പി വേണമെന്ന്. 

ഇതാ

1) ഗോതമ്പ് പൊടി - 1 കപ്പ്
2) റവ - 2 ടേബിൾ സ്പൂൺ
3) യീസ്റ് - 1/2 ടീ സ്പൂൺ
4) ഉപ്പ് - 1/4 ടീ സ്പൂൺ
5) പഞ്ചസാര - 2 ടീ സ്‌പൂൺ
6) തേങ്ങാ - 1/2 കപ്പ്
7) ചൂട് പാൽ - 1/2 കപ്പ്
8) ബേക്കിംഗ് സോഡാ - 1 നുള്ള് (ഓപ്ഷണൽ)

യീസ്റ്റും പഞ്ചസാരയും അല്പം ചൂടുവെള്ളത്തിൽ പൊങ്ങാൻ വെക്കുക. ഗോതമ്പ് പൊടി, റവ ഇവ ചൂടുവെള്ളത്തിൽ നല്ല കട്ടിയായി കലക്കുക. വെള്ളം കൂടരുത്. യീസ്റ് മിക്സും ചേർത്ത് 6-8 മണിക്കൂർ വെക്കുക. ഉണ്ടാക്കാൻ തുടങ്ങുന്നതിനു അരമണിക്കൂർ മുൻപ് അരച്ച തേങ്ങയും പാലും ഉപ്പും ബേക്കിംഗ് സോഡായും (ചേർക്കുന്ന ശീലം ഉണ്ടെങ്കിൽ-എനിക്കില്ല) ചേർത്തിളക്കി വച്ച് അരമണിക്കൂർ കഴിഞ്ഞു ചുട്ടെടുക്കുക.

NB : കഷ്ടകാലത്തിനു എനിക്ക് തേങ്ങായില്ലാരുന്നു. കോക്കനട് മിൽക്ക് പൗഡർ കലക്കി ചേർത്തതുകൊണ്ടു എന്റെ മാവ് അല്പം വെള്ളം ആയി പോയി. പണിപെട്ടാണ് ചുട്ടെടുത്തത്. പക്ഷേ, ടേസ്റ്റ് നന്നായിരുന്നു

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم