കൂന്തൾ റോസ്റ്റ് (പുളി ഒഴിച്ചത്)
By : Nidheesh Narayanan
ഇത് എൻ്റെ രണ്ടാമത്തെ കൂന്തൾ റോസ്റ്റ് റെസിപ്പി ആണ് നമ്മുടെ ഗ്രൂപ്പിൽ.
കൂന്തൾ നാരങ്ങാ നീരും കല്ലുപ്പും ഇട്ടിട്ട് നന്നായി വൃത്തിയാക്കി വച്ചു. ഇതിലേക്ക് അല്പം മഞ്ഞൾ പൊടിയും ഒരു സ്പൂൺ മുളകുപൊടിയും ഒരു നാരങ്ങാ വലിപ്പത്തിലുള്ള പുളിയുടെ നീരും കുരുമുളക് ക്രഷ് ചെയ്തതും ഉപ്പും പിന്നെ 8 പീസ് കാന്താരിയും ചേർത്തു നല്ലപോലെ തിരുമ്മി വച്ചു. ചൂടായ വെളിച്ചെണ്ണയിലിട്ട് കടുക് പൊട്ടിച്ചു പിന്നെ ഉലുവ മൂപ്പിച്ചു എന്നിട്ട് ഇഞ്ചി ത്രെഡ് ആയി അരിഞ്ഞു ചേർത്തു ഉടനെ തന്നെ നീളത്തിൽ അരിഞ്ഞ സവാളയും പച്ചമുളകും ചേര്ത്തു വഴറ്റി. സവാളയുടെ നിറം മാറി വന്നപ്പോൾ മുളകുപൊടിയും മഞ്ഞൾപൊടിയും കൂടി ഇട്ടു മൂപ്പിച്ചു. ഇതിലേക്ക് ബാക്കി വന്ന പുളി ചൂടുവെള്ളത്തിലിട്ട് നന്നായി പിഴിഞ്ഞ് ചേർത്തു. ഒന്ന് തിളച്ചു വന്നപ്പോൾ മിക്സ് ചെയ്‌തു വെച്ചിരിക്കുന്ന കൂന്തൾ കഷ്ണങ്ങളും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചു. തീ കുറച്ചു വച്ച് 15 - 20 മിനുട്ടിൽ സോഫ്റ്റ് ആയി വെന്ത് വരും. ടേസ്റ്റ് ചെയ്ത് തീ കൂട്ടി അല്പം ഗ്രേവി വറ്റിച്ചു രണ്ടു തുള്ളി വെളിച്ചെണ്ണയും ഒരു കുടം കീറിയ കറിവേപ്പിലയും ചേർത്ത് ചൂടോടെ വാങ്ങാം. നല്ല പുളിയും എരിവും ഉള്ള കൂന്തൾ റോസ്റ്റ് റെഡി.
ടിപ്സ് - സവാളക്കു പകരം കുഞ്ഞുള്ളി ആണെങ്കിൽ ടേസ്റ്റ് കൂടും.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes