മട്ടൻ പെരെട്ട്
By : Josmi Treesa
തനി നാടൻ വിഭവം
മട്ടൻ 1/2 Kg നുറുക്കിയത് കുറച്ചു ഉപ്പിട്ട് നന്നായി കഴുകി വെള്ളം പിഴിഞ്ഞ് കളഞ്ഞു വെക്കുക. ഒരു പാൻ ചൂടാക്കി ഒരു ചെറിയ കഷണം പട്ട, 3 ഗ്രാമ്പൂ, ചെറിയ തക്കോലം, 5 ഏലക്ക, 1/2 Tsp പെരുംജീരകം, 1/2 കുരുമുളക്, 1 Tbsp മുളക് പൊടി, 1/2 Tsp മഞ്ഞൾ പൊടി, 1 1/2 Tbsp മല്ലി പൊടി ഇവ ചേർത്ത് ഡ്രൈ റോസ്റ്റ് ചെയ്യുക. ഇത് ഒരു ചട്ണി ജാറിലേക്കു മാറ്റിയ ശേഷം അതേ പാനിൽ 3 Tbsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി 1/2 Tbsp ഇഞ്ചി ചതച്ചത് 1/2 Tbsp വെളുത്തുളളി ചതച്ചത് 1/2 കപ്പ് ചെറിയ ഉള്ളി ( മുറിക്കണ്ട മുഴുവനോടെ ചേർക്കാം ) ഒന്ന് വഴന്നു വരുമ്പോൾ രണ്ടോ മൂന്നോ ഉള്ളി എടുത്തു നമ്മൾ ജാറിൽ എടുത്തു വച്ചിരിക്കുന്ന കൂട്ടിൽ ഇട്ടു കുറച്ചു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഉള്ളി ഒന്ന് വഴന്നു വരുമ്പോൾ കറി വേപ്പിലയും ഒരു തക്കാളി അരിഞ്ഞതും ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക. ഇതിലേക്ക് അരച്ച കൂട്ട് ചേർത്ത് വഴറ്റുക
മട്ടൻ കഷണങ്ങൾ ഒരു കുക്കറിലേക്കു ഇട്ടു അതിലേക്കു ഈ വഴറ്റിയ കൂട്ടും 1 Tsp വിനാഗിരിയും 1/4 കപ്പ് വെള്ളവും ഉപ്പും ( ജാറിലെക്കു കുറച്ചു വെള്ളം ഒഴിച്ച് ഇളക്കി എടുക്കാം ) ചേർത്ത് വേവിക്കുക. ( 4-7 വിസിൽ ). വെന്തു കഴിഞ്ഞാൽ വീണ്ടും പഴയ പാനിലേക്കു മാറ്റി വെള്ളം വറ്റിച്ചു എടുക്കുക. അവസാനം കുറച്ചു curry വേപ്പിലയും വെളിച്ചെണ്ണയും ചേർത്തിളക്കി തീ ഓഫ് ചെയ്യാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes