മീൻ അച്ചാർ
By : Sherin Reji
മീന്‍- 1 കിലോ
മഞ്ഞള്‍പ്പൊടി- 1/4 ടീ സ്പൂൺ
മുളക്‌പൊടി- 1 ടീസ്പൂണ്‍
കുരുമുളക് പൊടി - 1 ടീ സ്പൂൺ
വെളിച്ചെണ്ണ-ആവശ്യത്തിന്
മീന്‍ ചെറിയ കഷ്ണങ്ങളാക്കി മഞ്ഞള്‍പ്പൊടിയും മുളക്‌പൊടിയും കുരുമുളക് പൊടിയും ഉപ്പും ചേർത്ത് നന്നായി തിരുമ്മി ഒരു മണിക്കൂർ വെക്കാം. ഇനി ചൂടായ വെളിച്ചെണ്ണയില്‍ വറുത്തെത്തോ..
കടുക്- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍ മുളക്‌പൊടി- 3 ടേബിൾ സ്പൂൺ
വിനാഗിരി- ആവശ്യത്തിന്
വെളുത്തുള്ളി ചതച്ചത് - 10 എണ്ണം
ഇഞ്ചി ചതച്ചത്- 2 ടീസ്പൂണ്‍
പച്ചമുളക്- 5 എണ്ണം (ചരിച്ചോ, നാലായി കീറിയോ അരിയാം..)
ഉലുവ പൊടിച്ചത് - 1/2 ടീസ്പൂണ്‍
കായം പൊടിച്ചത് - 2 നുള്ള്
മഞ്ഞള്‍പ്പൊടിയും മുളക്‌പൊടിയും വിനാഗിരിയിൽ നന്നായി കുഴച്ചെടുക്കാം.. മീൻ വറുത്ത അതേ എണ്ണയിൽ കരട് മാറ്റി കുറച്ചൂടെ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം..
ഇനി ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റാം. കൂടെ പച്ചമുളക് ചരിച്ചു അരിഞ്ഞതും രണ്ടു തണ്ടു കറി വേപ്പിലയും .. ഇനി വിനാഗിരിയിൽ കുഴച്ചു വച്ച മഞ്ഞൾപൊടി മുളകുപൊടി കൂട്ട് ഇട്ടു വഴാറ്റാം.. ആവശ്യത്തിന് ഉപ്പും.. മീൻ ഉപ്പ് ചേർത്താണ് വഴറ്റിയതെന്നു മറക്കണ്ട...
അരപ്പു വഴന്നാൽ വറുത്തു വച്ച മീനും വേണമെങ്കിൽ കുറച്ചൂടെ എണ്ണയും ചേര്‍ത്തോളൂ.. ഉലുവ പൊടിച്ചതും കായവും ചേർത്ത് നന്നായി ഇളക്കാം.. പത്ത് മിനിറ്റ് സമയം വേവിച്ചോളൂ...
* മീൻ വറുത്ത എണ്ണയിൽ കരട് കൂടുതൽ ഉണ്ടെങ്കിൽ പുതിയ എണ്ണയിൽ അരപ്പ് വഴറ്റി, മീൻ ചേർക്കുമ്പോൾ വറുത്ത എണ്ണ കൂടി ഒഴിക്കാം...
* അച്ചാർ സൂക്ഷിക്കുന്ന കുപ്പി കഴുകി തുടച്ചു വെയിൽ വച്ച് ഉണക്കിയെടുക്കണം.. അച്ചാർ മാറ്റുന്നതിന് മുൻപ് തീയിൽ കുപ്പി കാണിച്ചു ചെറുതായൊന്നു ചൂടാക്കി തണുത്തിട്ടു മാറ്റാം..

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes