നല്ല ചൂട് പാലക്കാടൻ മട്ടയരി ചോറിൻറെ കൂടെ ചമ്മന്തി,മീൻ വറുത്തത്,ഉരുളക്കിഴങ്ങു മെഴുക്കു പുരട്ടി,മാങ്ങാ അച്ചാർ, പോരാത്തത്തിന് പപ്പടവും... കാണുമ്പോൾ തന്നെ കഴിച്ച സംതൃപ്തി കിട്ടുന്നില്ലേ !!...അതാണ് ...ഈ ചമ്മന്തി എന്ന് പറയുമ്പോൾ അര മുറി തേങ്ങാ ചിരകിയതിൽ രണ്ട് കുഞ്ഞുള്ളി മൂന്നാല് പച്ചമുളക് or കാന്താരി ,കുറച്ചു പുളി .അൽപ്പം കറിവേപ്പില,ഒരു ടി സ്പൂൺ മുളകുപൊടി.ഉപ്പ് എന്നിവ ചേർത്ത് തരിയായി അരച്ചെടുത്ത്.(പേസ്റ്റ് ആകേണ്ട ).കറിവേപ്പിലയുടെയും പച്ചമുളകിൻറെയും രുചിയും മണവും മുന്നിൽ നിൽക്കണം.പിന്നെ വറുത്ത മീൻ..കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ഒരൽപം മുളകുപൊടിയും മീനിൽ തേച്ചു പിടിപ്പിച്ച്, നല്ല ചൂട് വെളിച്ചെണ്ണയിലേക്കിട്ടു കരു കരാന്നു മൊരിച്ചെടുത്ത്..അച്ചാറും പപ്പടവും പറയേണ്ട കാര്യമില്ലല്ലോ.... പിന്നെ
ഉരുളക്കിഴങ്ങു സവാള മെഴുക്കുപുരട്ടി
By : Sree Harish
************************** ************************** *
രണ്ട് ഉരുളക്കിഴങ്ങു് തൊലി കളഞ്ഞ ശേഷം ചെറുതായി അരിഞ്ഞെടുക്കുക.ഇതു കുറച്ചു വെള്ളത്തിൽ അൽപ്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് അടച്ചു ഒന്ന് വേവിച്ചു മാറ്റിവെക്കുക.പാനിൽ എണ്ണ ചൂടാക്കി ഒരു സവാള അരിഞ്ഞതും മൂന്ന് പച്ചമുളക് നീളത്തിലരിഞ്ഞതും അര സ്പൂൺ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വഴറ്റുക.ഒന്ന് ബ്രൗൺ നിറമാകുമ്പോൾ വേവിച്ചു വെച്ച ഉരുളക്കിഴങ്ങു ചേർത്ത് മൊരിച്ചെടുക്കാം. ഊണ് ഉഷാറായില്ലേ !!
ഉരുളക്കിഴങ്ങു സവാള മെഴുക്കുപുരട്ടി
By : Sree Harish
**************************
രണ്ട് ഉരുളക്കിഴങ്ങു് തൊലി കളഞ്ഞ ശേഷം ചെറുതായി അരിഞ്ഞെടുക്കുക.ഇതു കുറച്ചു വെള്ളത്തിൽ അൽപ്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് അടച്ചു ഒന്ന് വേവിച്ചു മാറ്റിവെക്കുക.പാനിൽ എണ്ണ ചൂടാക്കി ഒരു സവാള അരിഞ്ഞതും മൂന്ന് പച്ചമുളക് നീളത്തിലരിഞ്ഞതും അര സ്പൂൺ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വഴറ്റുക.ഒന്ന് ബ്രൗൺ നിറമാകുമ്പോൾ വേവിച്ചു വെച്ച ഉരുളക്കിഴങ്ങു ചേർത്ത് മൊരിച്ചെടുക്കാം. ഊണ് ഉഷാറായില്ലേ !!
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes