കൺഫ്യൂഷൻ പുട്ട്
By : Shaini Janardhanan
(എന്റെ ഫ്യൂഷൻ പുട്ടിന്റെ അനിയനാ)
ഇന്ന് അതിരാവിലെ വെളുപ്പാൻകാലം ഏഴുമണി (മുഖം ചുളിക്കണ്ടാ എന്നെപ്പോലെയുള്ള ഞങ്ങൾ മിഡിൽ ഈസ്റ് പ്രവാസികൾക്ക് വെള്ളിയാഴ്ച ഈ സമയം വെളുപ്പാൻകാലം തന്നെയാ സൂർത്തുക്കളേ). നാട്ടിൽ നിന്നും കാൾ. കണ്ണും തിരുമ്മി എഴുന്നേറ്റു വന്നപ്പോളേക്കും കട്ടായി. സേവ്ഡ് നമ്പറും അല്ല. തിരിച്ചുവിളച്ചപ്പോൾ കട്ട എൻഗേജ്ഡ്. ആകെ ടെൻഷനടിച്ചു ഒരു പത്തുമിനിട് തുടർച്ചയായി ട്രൈ ചെയ്തു തിരിച്ചുവിളിച്ചപ്പോൾ നാട്ടീന്നു കസിൻ. കല്യാണം വിളിക്കാൻ. പിന്നെ എന്റെയൊരു 20 മിനിട്സ് പോയിക്കിട്ടി.
ഒരു ആകെ മൊത്തം കൺഫ്യൂഷൻ ഡേ ആയൊപ്പോയി. അതുകൊണ്ടു ബ്രേക് ഫാസ്റ്റ് ഞാൻ ഒരു കൺഫ്യൂഷൻ പുട്ടങ്ങുണ്ടാക്കി. ഞാനൊരു പുട്ടുറുമീസ് ആണല്ലോ.
അപ്പോ ഇതാണ് കൺഫ്യൂഷൻ പുട്ട്
1) റവ - 1/4 കപ്പ്
2) ഗോതമ്പ് പുട്ട് പൊടി - 1/4 കപ്പ്
3) ചോളം പൊടി - 1/4 കപ്പ്
4) അരിപ്പൊടി - 1/4 കപ്പ്
5) ഉപ്പ് - പാകത്തിന്
6) തേങ്ങ - പാകത്തിന്
7) വെള്ളം - പാകത്തിന്
എല്ലാം കൂടി പുട്ടിനു നനച്ചു പുഴുങ്ങിയെടുത്തു. ഞാൻ എനിക്ക് ഏത്തപ്പഴം പുട്ട് ആണുണ്ടാക്കിയത്.
ടിപ്സ് : പുട്ട് നനയ്ക്കുമ്പോൾ അല്പം വെള്ളം കൂടിപ്പോയാൽ ഒരു 20-30 മിനിട്സ് തുറന്നു വച്ചാൽ പാകത്തിന് ഡ്രൈ ആയിക്കിട്ടും. ഈ പുട്ട് സോഫ്റ്റ് ആരിക്കും. ഞാൻ അങ്ങനെ കുതിർത്താണ് ഉണ്ടാക്കുന്നത്. എന്ന് വിചാരിച്ചു വെള്ളമെടുത്തു മറിച്ചിട്ട് എന്നെ തുമ്മിക്കരുത്.
പുട്ട് പൊടിയിലെ കട്ടകൾ ഒരു സ്പൂൺ വച്ചുടക്കുക. കൈ ഉപയോക്കുന്നതിനേ ക്കാൾ നന്നായി പൊടിഞ്ഞു കിട്ടും.
കുറ്റിയിൽ നിറക്കാനും സ്പൂൺ ആണ് നല്ലത്.
ചിലർ തേങ്ങാപ്പാൽ ഉപയോഗിച്ച് പുട്ട് നനയ്ക്കാറുണ്ട്. ടേസ്റ്റിയാണ്.
ഞാൻ ഒരു ബ്രാൻഡ് ഗോതമ്പ് പുട്ട്‌പൊടി ആണ് ഉപയോഗിച്ചത്.
അതല്ല സാദാ ആട്ടയാണ് ഉപയോഗിക്കുന്നെങ്കിൽ നന്നായി വറുത്തു നോക്കിക്കേ. അതല്ല പച്ചക്കാണെങ്കിൽ പൊടി നനച്ചു മിക്സിയിൽ ഒന്ന് കറക്കി പുട്ടുണ്ടാക്കുക.
അതുമല്ലെങ്കിൽ ക്ഷമയുണ്ടെങ്കിൽ, മിക്സിയിൽ അടിക്കുന്നതിനു മുൻപ് ഒന്ന് ചെറുതായി ആവി കയറ്റി (പുട്ടു കുറ്റിയിലോ ഇഡ്‌ലി പാത്രത്തിലോ വച്ചു പാതി വേവിച്ചു) തണുത്ത ശേഷം മിക്സിയിലടിച്ചു പുട്ടുണ്ടാക്കുക. അരിയും ഇങ്ങനെ ചെയ്യാം.
ഇത് സൂപ്പർ സോഫ്റ്റ് പുട്ടാണ്. ഇതിലും സോഫ്റ്റ് പുട്ടു സ്വപ്നങ്ങളിൽ മാത്രം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes