പോര്‍ക്ക്-കപ്പ കറി(ഇടുക്കി സ്‌പെഷ്യല്‍)
By : Saghav Jagjit Pullara
1. പോര്‍ക്ക് ഒരു കിലോ
2. കപ്പ (ചെറിയ കഷണങ്ങളാക്കിയത്) ഒരു കിലോ
3. മുളക്‌പൊടി ആറ് സ്പൂണ്‍
4. മല്ലിപ്പൊടി അഞ്ച് സ്പൂണ്‍
5. മഞ്ഞള്‍പൊടി അര സ്പൂണ്‍
6. ഇഞ്ചി ഒരു കഷണം
7. പച്ചമുളക് (കീറിയത്) ആറെണ്ണം
8. വേപ്പില രണ്ട് തണ്ട്
9. ഉള്ളി നാലെണ്ണം
10. വെളുത്തുള്ളി 15 ചുള
11. തെങ്ങിന്‍ ചൊറുക്ക്(വിനാഗിരി) അര സ്പൂണ്‍
12. ഉപ്പ് ആവശ്യത്തിന്
13. തക്കാളി മൂന്നെണ്ണം

കപ്പ ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് ഉടയാത്ത വിധം വേവിച്ച് ഊറ്റിവക്കുക. പോര്‍ക്ക് 6 മുതല്‍ 12 വരെയുള്ള സാധനങ്ങള്‍ ചേര്‍ത്ത് നല്ലവണ്ണം കൂട്ടിത്തിരുമ്മുക. വിനാഗിരി പിടിക്കുന്നതിനായി 10 മിനിറ്റ് മൂടിവെക്കുക. മല്ലിപ്പൊടിയും മുളക്‌പൊടിയും വഴറ്റിയെടുത്ത് (എണ്ണയില്ലാതെ) പോര്‍ക്കില്‍ ചേര്‍ത്ത് വേവിക്കുക. വെന്തതിനുശേഷം വേവിച്ച കപ്പയുംകൂട്ടി ഉടയാത്തവിധം ഇളക്കുക. വലിയ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി അരിഞ്ഞ് മൂപ്പിക്കുക. മുളക്‌പൊടി കാച്ചി മൂന്ന് തക്കാളി അതിലിട്ട് ബ്രൗണ്‍കളറാകുന്നതുവരെ വഴറ്റുക. അതിനുശേഷം പോര്‍ക്കും കപ്പയും അതിലിട്ട് ഉടയാതെ ഇളക്കി ചൂടോടെ കഴിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم