ചൈനീസ് ഓറഞ്ച് അച്ചാർ
By : Induleka S Nair
നമ്മുടെ നാട്ടിൽ മിക്ക വീടുകളിലും ഇതുണ്ട് നിറയെ ഉണ്ടാവും..എന്നാൽ പഴുത്താലും നല്ല പുളി ആണ് ....പിഴിഞ്ഞ് നാരങ്ങാ വെള്ളം കുടിക്കുന്നത് പോലെ കുടിക്കാം എന്നാൽ ഞാൻ ഒരു പരീക്ഷണം നടത്താന്നു വിചാരിച്ചു.....അങ്ങനെ ആണ് അച്ചാർ ഇട്ടതു സംഭവം അടിപൊളി ...
.
ചേരുവകൾ :

ചൈനീസ് നാരങ്ങാ ....10(നന്നായി മൂത്ത് മഞ്ഞ കളർ വന്നത് )
നല്ലെണ്ണ .....4 വലിയ സ്പൂൺ
കായം ഒന്നര സ്പൂൺ
ഉലുവ അര സ്പൂൺ
കാശ്മീരി മുളക് പൊടി ...2 സ്പൂൺ
മഞ്ഞൾ പൊടി ...അര സ്പൂൺ
ശർക്കര ചെറിയ കഷ്ണം
നാടൻ വിനാഗിരി ...1 സ്പൂൺ
കടുക് ...1 സ്പൂൺ
വറ്റൽ മുളക് ..3
കറിവേപ്പില
ഉപ്പ്

ഉണ്ടാക്കുന്ന വിധം ..
.
പാനിൽ രണ്ടു സ്പൂൺ നല്ലെണ്ണ ഒഴിച്ച് 10 ഓറഞ്ച് മുറിക്കാതെ ഒന്ന് വഴറ്റുക .....
ആറിയ ശേഷം രണ്ടായി മുറിച്ചു കഷ്ണങ്ങൾ ആക്കുക ....
ബാക്കി സ്പൂൺ നല്ലെണ്ണ ഒഴിച്ച് കടുക് വറക്കുക ..അതിലേയ്ക്ക് ഓറഞ്ച് കഷ്ണങ്ങൾ ഇടുക ഒന്നിളക്കിയ ശേഷം...ഉലുവ പൊടി ...കായപ്പൊടി മഞ്ഞൾ പൊടി മുളക് പൊടി ഉപ്പും ഇട്ടു ഒന്ന് ഇളക്കുക .....ആവശ്യത്തിന് വെള്ളം ചേർക്കുക .ഒന്ന് കുറുകി വരുമ്പോൾ ഒരു കഷ്ണം ശർക്കര ഇടുക .....ഒരു സ്പൂൺ നാടൻ വിനാഗിരി കൂടി ചേർക്കുക....എന്താ സ്വാദ് ...ഇത് വീട്ടിൽ ഉള്ളവർ ചുമ്മാ കളയാതെ പരീക്ഷിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم