ഇന്ന് മട്ടൺ കുറുമ ആയാലോ..
By : Maya Keshav
വേണ്ട സാധനങ്ങള്‍
മട്ടൺ — 1kg
സവാള — 3എണ്ണം
ഉളളി — 10 എണ്ണം
ഇഞ്ചി വെളുത്തുളളി പേസററ് — 2ടേബിൾ സ്പൂണ്‍
പച്ചമുളക് — 4എണ്ണം
മല്ലിയില — കുറച്ച്
പട്ട — 1കഷ്ണം,ഗ്രാമ്പു — 3എലയക്ക-5,തക്കോലം —1
മുളകുപൊടി —1½ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി —2½ "
മഞൾപൊടി— ½ ററീ "
ഗരംമസാലപ്പൊടി — 1ടേബിൾ "
ഉപ്പ് -ആവിശത്തിന്
തൈര് -1കപ്പ്
എണ്ണ. - ആവശ്യത്തിന്
വെള്ളം —1½കപ്പ്

പാചകരീതി

ആദ്യം മട്ടണിൽ തൈരും എലയക്കായും മിക്സിയില്‍ അടിച്ചത് ചേർത്ത് വയ്ക്കുക
കുക്കർ അടുപ്പില്‍ വച്ചു എണ്ണ ഒഴിച്ചു സവാള വറുത്തു കോരുക.അതിലേക്ക് പട്ട,ഗ്രാമ്പു,വഴനയില,തക്കോലം ചേർത്ത് അതിലേക്കു ചതച്ച ഉളളി വഴററി അതിലേക്ക് മട്ടൺ ചേർത്ത് ഒരു 5മിനിററ് വേവിക്കുക.
അതിലേക്കു ഇഞ്ചി വെളുത്തുളളി പേസറേറ് ഉപ്പും
ചേർത്ത് പച്ചമണംമാറും വരെ വഴററുക. എന്നിട്ട്
മഞൾപൊടി,മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി പച്ചമുളകും ചേർത്ത് അടച്ച് വേവിക്കുക.
അതിനു ശേഷം മല്ലിയിലയും വറുത്ത സവാള മിക്സിയില്‍ പൊടിച്ച് കറിയിലേക്ക് ചേർക്കുക
കൂടെ 1½കപ്പ് വെള്ളം ചേർത്ത് അടപ്പ് അടച്ച് 5/6വിസിൽ കേൾപ്പിക്കുക ചൂടുമാറിയ ശേഷം പാത്രത്തിലേക്കു മാററി ചപ്പാത്തി/അപ്പം/ഇടിയപ്പത്തിന്റ കൂടെ കഴിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم