കക്കയിറച്ചി തോരൻ
By : Sree Harish
കക്കയിറച്ചി ക്ലീൻ ചെയ്തത് -1/2 kg.
ചെറിയഉള്ളി അരിഞ്ഞത് -20
വെളുത്തുള്ളി&ഇഞ്ചി ചെറുതായി അരിഞ്ഞത് -1 ടേബിൾ സ്പൂൺ
പച്ചമുളക് -5 (എരിവനുസരിച്ച്)
മഞ്ഞൾപ്പൊടി -1 ടി സ്പൂൺ
മുളകുപൊടി &മല്ലിപ്പൊടി -2 ടി സ്പൂൺ വീതം
കുരുമുളകുപൊടി -1 ടി സ്പൂൺ
പെരുംജീരകം പൊടിച്ചത് -1 ടി സ്പൂൺ
തേങ്ങാപ്പീര -1/2 കപ്പ്
തേങ്ങക്കൊത്ത് -ഒരു പിടി.
വെളിച്ചെണ്ണ,ഉപ്പ്,കടുക്.കറ ിവേപ്പില -ആവശ്യത്തിന്.
കക്കയിറച്ചി അല്പം വെള്ളമൊഴിച്ചു അര ടി സ്പൂൺ മഞ്ഞൾപ്പൊടിയുമിട്ടു ഒന്ന് വേവിച്ചു മാറ്റി വെക്കുക (10 മിനിട്ട്).തേങ്ങാപ്പീരയിൽ ഒരു ടി സ്പൂൺ മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് ചതച്ചെടുക്കുക.
ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് വാര്ത്ത ശേഷം തേങ്ങാക്കൊത്തു ചേർക്കുക ഒന്ന് വഴണ്ട ശേഷം ഉള്ളിയരിഞ്ഞതും വെളുത്തുള്ളി ഇഞ്ചി അരിഞ്ഞതും പച്ചമുളകും ചേർത്ത് ബ്രൗൺ നിറമാകും വരെ വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും 1 ടി സ്പൂൺ വീതം മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്തിളക്കുക.ശേഷം വേവിച്ചു വെച്ചിരിക്കുന്ന കക്കയിറച്ചി തേങ്ങ ചതച്ചതും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക.രണ്ട് മൂന്നുമിനിട്ട് തുടരെ ഇളക്കുക.ഇതിലേക്ക് പെരും ജീരകം പൊടിച്ചതും കുരുമുളക് പൊടിയും ചേർത്തിളക്കാം. കറിവേപ്പില ചേർത്ത് വാങ്ങാം. രുചിയുള്ള കക്കത്തോരൻ റെഡി.
By : Sree Harish
കക്കയിറച്ചി ക്ലീൻ ചെയ്തത് -1/2 kg.
ചെറിയഉള്ളി അരിഞ്ഞത് -20
വെളുത്തുള്ളി&ഇഞ്ചി ചെറുതായി അരിഞ്ഞത് -1 ടേബിൾ സ്പൂൺ
പച്ചമുളക് -5 (എരിവനുസരിച്ച്)
മഞ്ഞൾപ്പൊടി -1 ടി സ്പൂൺ
മുളകുപൊടി &മല്ലിപ്പൊടി -2 ടി സ്പൂൺ വീതം
കുരുമുളകുപൊടി -1 ടി സ്പൂൺ
പെരുംജീരകം പൊടിച്ചത് -1 ടി സ്പൂൺ
തേങ്ങാപ്പീര -1/2 കപ്പ്
തേങ്ങക്കൊത്ത് -ഒരു പിടി.
വെളിച്ചെണ്ണ,ഉപ്പ്,കടുക്.കറ
കക്കയിറച്ചി അല്പം വെള്ളമൊഴിച്ചു അര ടി സ്പൂൺ മഞ്ഞൾപ്പൊടിയുമിട്ടു ഒന്ന് വേവിച്ചു മാറ്റി വെക്കുക (10 മിനിട്ട്).തേങ്ങാപ്പീരയിൽ ഒരു ടി സ്പൂൺ മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് ചതച്ചെടുക്കുക.
ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് വാര്ത്ത ശേഷം തേങ്ങാക്കൊത്തു ചേർക്കുക ഒന്ന് വഴണ്ട ശേഷം ഉള്ളിയരിഞ്ഞതും വെളുത്തുള്ളി ഇഞ്ചി അരിഞ്ഞതും പച്ചമുളകും ചേർത്ത് ബ്രൗൺ നിറമാകും വരെ വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും 1 ടി സ്പൂൺ വീതം മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്തിളക്കുക.ശേഷം വേവിച്ചു വെച്ചിരിക്കുന്ന കക്കയിറച്ചി തേങ്ങ ചതച്ചതും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക.രണ്ട് മൂന്നുമിനിട്ട് തുടരെ ഇളക്കുക.ഇതിലേക്ക് പെരും ജീരകം പൊടിച്ചതും കുരുമുളക് പൊടിയും ചേർത്തിളക്കാം. കറിവേപ്പില ചേർത്ത് വാങ്ങാം. രുചിയുള്ള കക്കത്തോരൻ റെഡി.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes