സ്മൂതീ
By : Shaini Janardhanan
1) മാമ്പഴം - 1 എണ്ണം 
2) അവകാഡോ - 1 എണ്ണം
3) പൂവൻ /രസകദളി/ചെങ്കദളി/ഞാലിപ്പൂവൻ/റോബസ്റ്റ/ചിങ്ങൻ ഏതെങ്കിലും പഴം- 2 അല്ലെങ്കിൽ 3 എണ്ണം (സൈസ് അനുസരിച്ച്)
4) കിവി - 1 എണ്ണം
5) തണുത്ത പാൽ - 1/2 കപ്പ് *
6) ഹോർലിക്സ് - 2-3 ടേബിൾ സ്പൂൺ (മാൾട്ട് ഫ്ലേവർ)

എല്ലാം കൂടി ബ്ലെൻഡറിൽ അല്പം കട്ടിയിൽ അടിച്ചെടുക്കുക. ഡയറ്റ് ചെയ്യുന്നവർക്ക് വളരെ നല്ലതാണ്.

അവകാഡോ ഇല്ലെങ്കിൽ പപ്പായ മതി. കിവി ഇല്ലെങ്കിലും കുഴപ്പമില്ല. ഹോർലിക്സ് ചേർക്കുന്നത് കൊണ്ട് പഞ്ചസാരയോ ഹണിയോ ചേർക്കേണ്ടതില്ല. ഇനി മധുരം കുറവാണെങ്കിൽ തേൻ ചേർത്തോളൂ.

മാൾട്ടിനു പകരം ചോക്കലേറ്റ് ഫ്ലേവർ ചേർത്താൽ മറ്റൊരു ടേസ്റ്റ് കിട്ടും.

* ലാക്ടോസ് ഇന്ടോളറൻസ് ഉള്ളവർക്ക് ആൽമണ്ട് മിൽക്ക് അല്ലെങ്കിൽ സോയ് മിൽക്ക് ചേർക്കാം. ഇനി വേഗൻസ് ആണെങ്കിലും മേൽപ്പറഞ്ഞതോ വെറും വെള്ളം മാത്രമോ ചേർക്കാം.

നമ്മൾ എല്ലാവരെയും കോൺസിഡർ ചെയ്യണമല്ലോ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم