ഗോതമ്പ് ഇടിയപ്പം |
ഗോതമ്പ് ഇടിയപ്പം
By : Shaini Janardhanan
ഇവിടെ ഈ റെസിപ്പി ആരോ പോസ്റ്റ് ചെയ്തിരുന്നു.
ഗോതമ്പ് കൊണ്ട് ദോശ, ഇഡ്‌ലി, ചപ്പാത്തി, പൂരി, അപ്പം, പുട്ട്, കൊഴുക്കട്ട, അട, പാൻ കേക്ക് എല്ലാം നിങ്ങൾ ഉണ്ടാക്കാറില്ലേ. അതുപോലെ ഇടിയപ്പവും ഉണ്ടാക്കാം.
ഞാനും ഉണ്ടാക്കി ഗോതമ്പ് ഇടിയപ്പം. നല്ല ടേസ്റ്റി ആണ്.
കുറച്ചു ഗോതമ്പ് പൊടി എടുത്തു റോസ്‌റ് ചെയ്തു. ചൂടാറും മുൻപ് അല്പം ഉപ്പും അര ടീ സ്പൂൺ നെയ്യും ചേർത്ത് വെട്ടി തിളയ്ക്കുന്ന വെള്ളത്തിൽ കുഴച്ചെടുത്തു. അത് ചൂടോടെ തന്നെ പിഴിഞ്ഞ് അപ്പച്ചെമ്പിൽ വെച്ച് വേവിച്ചെടുത്തു.
നല്ല സൂപ്പർ സോഫ്റ്റ് വീറ്റ് ഇടിയപ്പം റെഡി.
തേങ്ങാപ്പാലും പഞ്ചസാരയും ചേർത്ത് കഴിച്ചു. കൂടെ ഏത്തക്ക പുഴുങ്ങിയതും. ഇവിടെയൊരാൾ സാമ്പാർ കൂട്ടിയും.
NB : ഞാൻ ഇതേ ഇടിയപ്പം ഗോതമ്പ് പൊടി വറക്കാതെയും ചെയ്തിട്ടുണ്ട്. അതും ടേസ്റ്റി തന്നെയാണ്.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes