CREPES WITH SAUTEED APPLE FILLING
By : Josmi Treesa
ഇത് എന്തൂട്ടപ്പാ സാധനം എന്ന് വിചാരിക്കണ്ട കേട്ടോ. നമ്മൾ വീട്ടിലുണ്ടാക്കുന്ന സംഭവം തന്നെയാ. പിന്നെ സായിപ്പന്മാര് വല്യ പേരൊക്കെ ഇടുന്നതല്ലേ. പിള്ളേർക്കുള്ള ടിഫിൻ ബോക്സ് വിഭവങ്ങൾ തപ്പി പരക്കം പായുന്ന അമ്മമാർക്കുള്ള പോസ്റ്റ് ആണ് ഇത്. അങ്ങനെ ഒരു പരക്കം പാച്ചിലിൽ കിട്ടിയ ഐറ്റം.
ഈ പറയാൻ പോകുന്ന അളവിൽ ഒരു മൂന്നെണ്ണം ഉണ്ടാക്കാൻ പറ്റുള്ളൂ.
മൈദ 1/2 കപ്പ്
പാൽ 1/4 - 1/2 കപ്പ്
മുട്ട 1
ബട്ടർ 1 ക്യൂബ്
ഉപ്പ്
എല്ലാം കൂടെ മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ആവിശ്യത്തിന് പാൽ ചേർത്ത് ലൂസ് ആക്കുക. ഒരു പാൻ ചൂടാക്കി ബട്ടർ തടവി കനം കുറച്ചു പരത്തി ചുട്ടെടുക്കുക.
Filling :
1 ആപ്പിൾ ഗ്രേറ്റ് ചെയ്തെടുക്കുക. ഇതിലേക്ക് ആവിശ്യത്തിന് പഞ്ചസാര ചേർത്ത് മിക്സ് ചെയ്യുക. ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാകുമ്പോൾ ഇത് ചേർത്തിളക്കുക. വെള്ളം ഒന്ന് വറ്റിവരുമ്പോൾ തീ ഓഫ് ചെയ്യാം.
ഇനി ഉണ്ടാക്കി വെച്ചിരിക്കുന്ന അപ്പം എടുത്തു നടുവിൽ filling സ്പ്രെഡ് ചെയ്യുക. ഒരു അരികു നടുവിലേക്ക് മടക്കുക. പിന്നെ രണ്ടു സൈഡിലേയും പിന്നെ എതിർ വശത്തേയും നടുവിലേക്ക് മടക്കി കമഴ്ത്തി വെക്കുക.
Variations :
# ക്രീം ചീസ് ഉണ്ടെങ്കിൽ കുറച്ചു പഞ്ചസാരയും 1-2 Drops വനിലയും ചേർത്ത് mix ചെയ്തു ആദ്യം സ്പ്രെഡ് ചെയ്യുക. മുകളിൽ filling വെക്കുക.
# ചോപ് ചെയ്ത strawberry ക്രീം cheese മിക്സ് ആയി ചേർത്ത് ഇളക്കി ഒരു filling ഉണ്ടാക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes