EGG FRIED RICE AND CHICKEN MANCHURIAN
By : Josmi Treesa
എഗ്ഗ് ഫ്രൈഡ് റൈസ് ( Approx. 3 Servings)
ബസ്മതി റൈസ് 1 ഗ്ലാസ്സ് നന്നായി കഴുകി 1/2 മണിക്കൂർ കുതിർക്കുക.
പാത്രത്തിൽ 2 ഗ്ലാസ്സ് വെള്ളം തിളക്കാൻ വെക്കുക. 1 Tbsp ഓയിൽ, 2 Tsp നാരങ്ങാ നീര്, ആവിശ്യത്തിന് ഉപ്പ്, 1/2 Tsp കുരുമുളക് ഇവ ചേർത്ത് തിളക്കുമ്പോൾ വെള്ളം ഊറ്റി വെച്ച അരി ചേർത്തു നന്നായി തിളക്കുമ്പോൾ സിംമിലാക്കി അടച്ചു വെച്ചു 12 മിനിറ്റ് വേവിക്കുക. 12 മിനിറ്റ് കഴിഞ്ഞു തീ ഓഫ് ചെയ്തു 5 മിനിറ്റ് കഴിഞ്ഞു തുറന്നു ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വെക്കുക.
Preparation :
വലിയ പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ 1 Tsp ഇഞ്ചി പൊടിയായി അരിഞ്ഞത്, 1 Tsp വെളുത്തുള്ളി പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. പൊടിയായി അരിഞ്ഞ ബീൻസ്, കാരറ്റ്, കാപ്സികം ( 2-3 Tbsp വീതം ) ചേർത്ത് high ഫ്ലമിൽ 2 മിനിറ്റ് വഴറ്റുക. ഇത് ഒരു സൈഡിലേക്ക് നീക്കി വെച്ചിട്ടു 2 മുട്ട പൊട്ടിച്ചു ഒഴിച്ച് ചിക്കി എടുക്കുക. എല്ലാം കൂടെ mix ചെയ്തു ഉപ്പും കുരുമുളക് ചതച്ചതും ചേർത്ത് ഇളക്കുക. വീണ്ടും തീ കൂട്ടി വെച്ചിട്ടു 2-3 Tbsp സോയ സോസ് ഒഴിച്ച് ഇളക്കുക. ഇതിലേക്ക് തണുത്ത റൈസ് ചേർത്ത് high ഫ്ലേമിൽ ഒരു 2-3 മിനിറ്റ് നന്നായി ഇളക്കുക. തീ ഓഫ് ചെയ്തതിനു ശേഷം ഒരു പിടി അരിഞ്ഞ സ്പ്രിങ് ഒണിയൻ ചേർത്ത് ഇളക്കുക.

Chicken manchurian
1/2 Kg chicken കഴുകി വെള്ളം നന്നായി ഊറ്റി എടുക്കുക. ഇതിലേക്ക് 1 മുട്ട, 1/2 Tbsp സോയ സോസ്, 1/2 Tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 3 Tbsp കോൺ ഫ്ലോർ, 1 Tsp മുളക് പൊടി, 1/2 Tsp കുരുമുളക് പൊടി, ഉപ്പ് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. Thick ആയിട്ടു ഇരിക്കണം. ഇല്ലെങ്കിൽ കുറച്ചു കൂടെ കോൺ ഫ്ലോർ ചേർക്കുക. ഒരു 20 മിനിറ്റ് വെച്ച ശേഷം ഫ്രൈ ചെയ്തു എടുക്കുക.
Chicken ഫ്രൈ ചെയ്ത അതേ പാനിൽ തന്നെ 1 Tbsp ഇഞ്ചി വെളുത്തുള്ളി പൊടിയായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഒരു വലിയ തക്കാളി അരിഞ്ഞു നന്നായി അരച്ചെടുക്കുക. ഇത് ഇഞ്ചി വെളുത്തുള്ളി മൂത്ത് കഴിയുമ്പോൾ ചേർത്ത് വെള്ളം വറ്റി വരുമ്പോൾ 2 Tbsp സോയ സോസ്, 1-2 Tbsp ചില്ലി സോസ്, 1 Tsp വിനാഗിരി, 1 Tsp മുളക് പൊടി ചേർത്ത് വഴറ്റുക. 3-4 tbsp ടൊമാറ്റോ സോസ് ചേർത്തിളക്കുക. ക്യൂബ്സ് ആയി മുറിച്ച സവാള ( 1 വലുത് ) കാപ്സികം 1 ഇവ ചേർത്തിളക്കുക. ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് 2 മിനിറ്റ് ഇളക്കിയ ശേഷം 1/2 കപ്പ് വെള്ളം ചേർത്ത് തിളക്കുമ്പോൾ 3-4 മിനിറ്റ് അടച്ചു വെച്ചു ചെറിയ തീയിൽ വേവിക്കുക. ആവിശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ( Optional ) ചേർക്കുക. കുറച്ചു വെള്ളത്തിൽ 1 Tsp കോൺ ഫ്ലോർ കലക്കി ചേർത്ത് ഒന്ന് തിളക്കുമ്പോൾ തീ off ചെയ്തു സ്പ്രിങ് ഒണിയൻ ചേർത്ത് ഇളക്കി എടുക്കുക. ( ഗ്രേവി കൂടുതൽ വേണമെങ്കിൽ വെള്ളം കൂടുതൽ ചേർക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes