നാടൻ മട്ടൺ കറി (Mutton Curry)
By : Anu Thomas
മട്ടൺ - 1/2 കിലോ 
സവാള - 1
തക്കാളി - 1
ചുമന്നുള്ളി - 1/2 കപ്പ്
ഇഞ്ചി - ചെറിയ കഷ്ണം , വെളുത്തുള്ളി - 3
പച്ച മുളക് - 2

ഒരു പാനിൽ 4 ഉണക്ക മുളക് , 2 ടീ സ്പൂൺ മല്ലി , 1/2 ടീ സ്പൂൺ ജീരകം , പെരും ജീരകം ,കുരുമുളക് ,ഒരു കഷ്ണം പട്ട , 2 ഗ്രാമ്പു 2 മിനിറ്റു വറുത്തു പൊടിച്ചു എടുക്കുക.
ഒരു കുക്കറിൽ ഈ മസാല , മട്ടൺ , മഞ്ഞൾ പൊടി , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക് , ചുമന്നുള്ളി , കറി വേപ്പില , ഉപ്പു ,1 കപ്പ് വെള്ളം ചേർത്ത് വേവിക്കുക.
പാനിൽ എണ്ണ ചൂടാക്കി കടുകുപൊട്ടിച്ചു കറിവേപ്പില , ഇഞ്ചി , വെളുത്തുള്ളി വഴറ്റുക.സവാള ചേർത്ത് ബ്രൗൺ ആകുന്ന വരെ വഴറ്റുക.തക്കാളി ചേർത്ത് വേവിക്കുക. 1/2 ടീ സ്പൂൺ കാശ്മീരി പൊടി ചേർത്ത് ഇളക്കുക.
വേവിച്ച മട്ടൺ വെള്ളം ഉൾപ്പടെ ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യുക.ഗ്രേവി തിക്ക് ആകുമ്പോൾ കറി വേപ്പില ചേർത്തു് ഓഫ് ചെയ്യുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم