പൂ പോലുള്ള ഇഡ്ഡിലി Soft idly
By : Sukumaran Nair
മുല്ലപ്പൂവിന്റെ വെളുപ്പും മാന്തളിരിന്റെ മാർദ്ദവും ഉള്ള
ഇഡ്ഡലിക്ക് അസാധാരണമായ ഒരു കുലീനത തന്നെയുണ്ട് .
മയമുള്ള ഇഢഡലി ഉണ്ടാക്കാനുള്ള , ഇതുവരെ ആരും പറയാത്ത ഒരു ടിപ്പ്സ് താഴെ പറയുന്നു.
അരി മൂന്ന് കപ്പ്
ഉഴുന്ന് ഒരു കപ്പ്
ഉപ്പു് പാകത്തിന്
അരി അളന്ന് ഒരു പാത്രത്തിലിടുക .അതിൽ വെള്ളം ഒഴിക്കരുത് .
പ്രഷർകുക്കറിൽ രണ്ടു കപ്പ് വെള്ളമൊഴിക്കുക .
അരിയെടുത്ത പാത്രം ഇതിൽ ഇറക്കി വച്ചു കുക്കർ മൂടുക.
ആവി വരുമ്പോൾ വെയ്റ്റ് ഇടുക
ആദ്യത്തെ വിസിൽ അടിക്കുമ്പോൾ തീ ചെറുതാക്കി
അഞ്ചു മിനിറ്റുകൂടിവയ്ക്കുക,
പിന്നിട് തീ കെടുത്തുക .
പ്രഷർ താനേ പോയിക്കഴിഞ്ഞാൽ,
കുക്കർ തുറന്ന് അരിയിട്ടപാത്രത്തിൽ കുക്കറിലെ ചൂട് വെള്ളം ഒഴിച്ച് അരി നാലു മണികൂർ കുതിരാൻ വയ്ക്കുക .
അരയ്ക്കുന്നതിന് ഒരു മണിക്കുർ മുമ്പ് ഉഴുന്ന് പരിപ്പ് കഴുകി കുതിരാൻ വയ്ക്കുക
മിക്സിയിൽ ആദ്യം ഉഴുന്ന് പരിപ്പ് അരയ്ക്കുക പിന്നിട് അരി നല്ല മയത്തിൽ അരയ്ക്കുക
രണ്ടുകൂടി ചേർത്തിളക്കി പാകത്തിന് ഉപ്പ് ചേർക്കുക പുളിച്ച ശേഷം ഇഡ്ഡലി ചുടുക
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നല്ല കടകളിൽ നിന്നും ഗുണനിലവാരം കുടിയ തരം അരിയും ഉഴുന്നും തന്നെ തെരഞ്ഞെടുക്കണം
പൊന്നിയരി ,ഡൊപ്പിയരി ,നീളമുള്ള മണികളോടുകൂടിയ പച്ചരി , ചെക്കൽപ്പെട്ട് അരി ,
ഇഡ്ഡലി അരി എന്നിവ ഉപയോഗിക്കാം
മാവ് ഗ്രൈൻഡറിൽ അരയ്ക്കുന്നതാണ് ഉചിതം
കാരണം മിക്സിയിൽ ഉഴുന്ന് അധികം പതഞ്ഞു പൊങ്ങുകയില്ല. മിക്സിയിൽ തണുത്ത വെള്ളം ഉപയോഗിച്ച്
മാവ് അരയ്ക്കുക
അരി കുറഞ്ഞത് മൂന്ന്മണികൂറും ഉഴുന്ന് ഒരു മണികൂറും കുതിരണം
ഇഡഡലിക്ക് അരയ്ക്കുമ്പോൾ ഉഴുന്ന് വളരെ മയത്തിൽ അരയണം " ഊതിയാൽ പറക്കുന്ന പരുവം " . എന്നാൽ അരി ടൂത്ത് പേസ്റ്റുപോലെ മൃദുവാകേണ്ടതില്ല
ഇഡ്ഢലി മാവിൽ വെളളം കൂടിപ്പോയാൽ ഒരു വലിയ
സ്പൂൺ റൊട്ടിപ്പൊടി അല്ലെങ്കിൽ കോൺഫ്ളവർ
അല്ലെങ്കിൽ ചൗവരി പൊടിച്ചത് കാൽ കപ്പ് വെള്ളത്തിൽ കലക്കി മാവിൽ ചേർത്ത് തുടരെ ഇളക്കി ഉപയോഗിക്കുക
മാവ് പുളിയ്ക്കാൻ [Fermentation ] കുറഞ്ഞത് 10 മണികൂറെങ്കിലും വേണം
അല്ലെങ്കിൽ ഇഢഡിലി നന്നാവില്ല. പുളിച്ച മാവ് നല്ലവണ്ണം പൊന്തിയിരിക്കും
ഈ മാവ് ഇതേപടി വായു കടക്കാതെ അടച്ച് ഫ്രിഡ്ജിൽ താഴെയുള്ള തട്ടിൽ സൂക്ഷിക്കാം മഴക്കാലത്ത് മാവ് അരച്ച് അടുക്കളയുടെ ചൂടുള്ള ഭാഗത്ത് പുളിയ്ക്കാൻ വയ്ക്കുക
ഇഢഡലി അരയ്ക്കാനുള്ള അരിയ്ക്കൊപ്പം ഒരു പിടി അവൽ കൂടി ചേർക്കുക ഇഢഡലിക്ക് നല്ല മയം ഉണ്ടാവും എന്നു മാത്രമല്ല ; നന്നായി പൊങ്ങിവരികയും ചെയ്യും
ഇഢഡലിക്ക് അരയ്ക്കുന്ന മാവിൽ അല്പം ഇഞ്ചിയും പച്ചമുളകും അരച്ചോ ,അരിഞ്ഞോചേർക്കുക രൂചി കൂടും
ഇഢഡലിക്കുള്ള ഉഴുന്നിനൊപ്പം അല്പം ഉലുവ കൂടി കുതിർത്ത് അരയ്ക്കുക
മാവിൽ കുറച്ച് കറിവേപ്പില ചേർത്തരച്ചാൽ മയവും രുചിയും കൂടും
പുളിച്ച മാവു് ഇളക്കാതെ ഇഡ്ഡലി തട്ടിൽ കോരിയൊഴിക്കൂക
എണ്ണം കൂടുതൽ ലഭിക്കും
മാവിൽ രണ്ടു മൂന്നു തുള്ളി നല്ലെണ്ണ ഒഴിച്ച് നന്നായി ഇളക്കുക നല്ല മണം ലഭിക്കും
മാവ് പുളിയ്ക്കാൻ മിച്ചം വരുന്ന മാവ് നല്ലതാണ്
അരി ചീനച്ചട്ടിയിൽ ചെറുതായി ചൂടാക്കി , ചൂട് വെള്ളത്തിൽ കുതിർത്ത് ഇഢഡലി ഉണ്ടാക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes