ചോറിനു കൂട്ടാൻ ഒന്നും ഉണ്ടാക്കാൻ വയ്യെങ്കിൽ, അല്ലെങ്കിൽ കഷണങ്ങളില്ലെങ്കിൽ, അല്ലെങ്കിൽ മെനക്കെടാൻ മടി തോന്നിയാൽ, വളരെപ്പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു സംഗതിയാണ് ഇത്. പുളി, പാലക്കാടൻ പുളി, മൊളോർത്തോളി അഥവാ മുളകു വറുത്ത പുളി, എന്നൊക്കെയാണ് ഇതിനു പേർ. ഇത് ഒരു പാലക്കാടൻ വിഭവമാണ്. രസം പോലെ, ഒഴിച്ചു കൂട്ടാവുന്ന സ്വാദിഷ്ടമായ ഒരു വിഭവം. എന്റെ മദർ ഇൻ ലോ പറഞ്ഞു തന്ന റെസിപ്പിയാണ് ഇത്.
By: Priyatha K Prajesh
ആവശ്യമായ സാധനങ്ങൾ:
~~~
1. പുളി (ഇതിനു പുളി കുറച്ചധികം വേണം. രണ്ടു ചെറുനാരങ്ങ വലിപ്പത്തിൽ എടുത്താൽ മതിയാവും.)
2. വെള്ളം: അഞ്ചു കപ്പ്.
3. ഇഞ്ചി: കുറച്ച്
4. കറിവേപ്പില: 4 അല്ലി.
5. വെളിച്ചെണ്ണ: മൂന്നു സ്പൂൺ
6. കടുക്: ആവശ്യത്തിന്
7. ചെറിയ ഉള്ളി: 10 എണ്ണം
8. പച്ചമുളക്: 3 എണ്ണം
9. ഉലുവ: ½ ടീസ്പൂൺ
10. ഉപ്പ്: ആവശ്യത്തിന്
ഉണ്ടാക്കേണ്ട രീതി
~~~
1. പുളിയെടുത്ത് വെള്ളത്തിൽ കുതിർത്തു വെയ്ക്കുക.
2. പുളിയുടെ ചണ്ടി കളഞ്ഞതിനു ശേഷം ആ പുളിവെള്ളത്തിൽ ഇഞ്ചി ചതച്ചതും കറിവേപ്പിലയും നന്നായി ഞെരടി വെയ്ക്കുക. (ഒരു പത്തു മിനിട്ട് ഇങ്ങനെ വെയ്ക്കണം.)
3. വെളിച്ചെണ്ണ മൂപ്പിച്ച്, കടുക് പൊട്ടിയ്ക്കുക. ചെറിയ ഉള്ളിയും, പച്ചമുളകും, ഉലുവയും ചേർത്തു വഴറ്റുക.
4. നന്നായി വഴറ്റിയതിനു ശേഷം, പുളിവെള്ളം (ഇഞ്ചിയും കറിവേപ്പിലയും ഉൾപ്പെടെ) അതിലേക്ക് ഒഴിച്ചു ചേർക്കുക.
5. ഉപ്പിട്ട്, നന്നായി തിളപ്പിക്കുക.
~~~
സ്വാദിഷ്ടമായ പാലക്കാടൻ പുളി തയ്യാർ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes