SHARKKARA VARATTI
ശർക്കര വരട്ടി
By : Indulekha S Nair
ഉപ്പേരികളിൽ ഏറ്റവും രാജകീയ പദവി ശർക്കര വരട്ടി തന്നെ ...അതിലെ ജീരകവും ചുക്കും ഏലയ്ക്കയും ശർക്കരയും ചേർന്നുള്ള ആ സ്വാദു ഗംഭീരം .....ഏറ്റവും ശ്രദ്ധിച്ചു ഉണ്ടാക്കേണ്ട ഉപ്പേരി ആണ് ....
കായ ...2
ശർക്കര ഒരു ചെറിയ കഷ്ണം
ജീരകം പൊടിച്ചത് ഒരു സ്പൂൺ
ചുക്ക് പൊടിച്ചത് ഒരു സ്പൂൺ
ഏലയ്ക്ക 3 പൊടിച്ചത്
കായ രണ്ടായി കീറി വെളിച്ചെണ്ണയിൽ വറുത്തെടുക്കുക(ഉപ്പും മഞ്ഞൾ പൊടിയും ചേർക്കണം )
ഉരുളിയിൽ ശർക്കര ഇട്ടു ഒരു സ്പൂൺ വെള്ളം ഒഴിക്കുക..വെള്ളം അധികമായാൽ എല്ലാം താറുമാറാകും .....നന്നായി ഉരുകി നൂൽ പരുവം ആകുമ്പോൾ ജീരകം ചുക്ക് ഏലയ്ക്ക പൊടിച്ചത് ചേർത്ത് ഇളക്കുക ..ഒരു സ്പൂൺ പഞ്ചസാര കൂടി ഇട്ടു ഇളക്കി(ഒട്ടിപ്പിടിക്കാത്ത ഇരിക്കാൻ ) അതിലേയ്ക്ക് വറുത്തു വച്ചിരിക്കുന്ന കായ നന്നായി ആറിയ ശേഷം ഇടുക ...ഇളക്കി ഇളക്കി നല്ല ഡ്രൈ ആവുമ്പോൾ നമ്മുടെ ശർക്കര വരട്ടി റെഡി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes