Dedicated to whole bachelors who love cooking...
Red Chicken Curry. (പേര് എങ്ങനെ വന്നു എന്ന് ചോദിച്ചാൽ ഒണ്ടാക്കി വന്നപ്പോൾ അതിനു നല്ല Red color ആയിരുന്നു )
By: Jerin George Joseph
ഇതിന്റെ inspiration ഒരിക്കൽ രാജസ്ഥാനി സ്റ്റൈൽ restaurant ൽ നിന്ന് കഴിച്ച similar കറി ആണ്. കാശ്മീരി മുളക് പൊടി മാത്രമാണ് ഇതിൽ സാധാരണ Chicken curry powder പകരം ഉപയോഗിക്കുന്നത്. ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പില സാദാരണ ഉപയോഗിക്കുന്നതിനേക്കാൾ ഇരട്ടി ഉപയോഗിക്കണം.
Ingredients:
1. കോഴി ചെറിയ കഷ്ണങ്ങൾ ആക്കിയത് - 1 Kg
2. കാശ്മീരി മുളകുപൊടി - 5 –6 table spoon
3. ഇഞ്ചി - ഒരു തള്ളവിരലിന്റെ വലുപ്പത്തിലുള്ള 2 എണ്ണം
4. വെളുത്തുള്ളി - medium വലുപ്പം ഒള്ളതാണേൽ 2 എണ്ണം (20-25 അല്ലി )
(May use 100 gm packet in case of Ginger-Garlic paste )
5. പച്ചമുളക് - 3 എണ്ണം
6. കറിവേപ്പില - 3 തണ്ട്
7. സബോള - 3 എണ്ണം
8. തക്കാളി - 2 എണ്ണം
9. വെളിച്ചെണ്ണ - 3 table spoon
10. ഉപ്പ് – ആവശ്യത്തിനു
chicken മുളക് പോടീ, ഉപ്പ് ,വിനാഗിരി എന്നിവ ചേർത്ത് ഇളക്കി 15 to 30 minutes വെക്കുക. (May keep in refrigerator)
Nonstick pan ൽ എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം തക്കാളി ഒഴികയുള്ള എല്ലാ ചേരുവകളും ഇട്ടു വഴറ്റുക. അതിനു ശേഷം തക്കാളി ഇട്ടു നന്നായി വെന്തതിനു ശേഷം ചിക്കൻ ഇട്ടു മൂടി വെച്ചു 20 to 30 minutes വേവിക്കുക . വെള്ളം ഒഴിക്കാത്തത് കൊണ്ട് ഓരോ 5 മിനുറെസ് ആകുമ്പോളും ഇളക്കുക. തി ഓഫ് ആക്കുന്നതിനു ഒരു 5 മിനിറ്റ് മുമ്പ് ഒരു തണ്ട് കറിവേപ്പില ഇടുക.
ഇപ്പോൾ നിങ്ങളുടെ മുമ്പിൽ ഇരിക്കുന്നതാണ് സ്വതിഷ്ടമായ റെഡ് ചിക്കൻ കറി
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes