മിക്സഡ് ദാല്‍ വട
പച്ചരി ഒരു കപ്പ്
ഉഴുന്ന്, കടലപ്പരിപ്പ്, തുവരപ്പരിപ്പ് കാല്‍ കപ്പ് വീതം
ചിരകിയ തേങ്ങ അര കപ്പ്
ഉണക്കമുളക് മൂന്നെണ്ണം
പച്ചമുളക് നാലെണ്ണം
കറിവേപ്പില ഒരു തണ്ട്
ഉപ്പ്, എണ്ണ ആവശ്യത്തിന്
കായപ്പൊടി കാല്‍ടീസ്പൂണ്‍
മൂന്നുതരം പരിപ്പുകളും അരിയും കഴുകി അരിച്ച് വാരുക. വെള്ളം ഒഴിച്ച് 12 മണിക്കൂര്‍ കുതിര്‍ത്ത് വെള്ളം പൂര്‍ണ്ണമായും കളഞ്ഞ് ഒരു മസ്ലിന്‍ തുണിയില്‍ നിരത്തി ഈര്‍പ്പ മുക്തമാക്കുക. ഇത് റവയുടെ പരുവത്തിന് പൊടിച്ച് വെക്കുക.
ഒരു ചീനച്ചട്ടി ചൂടാക്കി നാല് ടീസ്പൂണ്‍ എണ്ണ ഒഴിച്ച് കടുക്, ഉണക്കമുളക് രണ്ടായി മുറിച്ചത്, പച്ചമുളക് പൊടിയായരിഞ്ഞത്, ഉതിര്‍ത്ത കറിവേപ്പില, കായം എന്നിവയിട്ട് വറുത്ത് കടുക് പൊട്ടുമ്പോള്‍ അഞ്ചു കപ്പ് വെള്ളം ഒഴിക്കുക. ഉപ്പും ചിരകിയ തേങ്ങയും ഇടുക. വെള്ളം തിളക്കുമ്പോള്‍ പരിപ്പ്, അരിപ്പൊടി എന്നിവ ചേര്‍ക്കുക. വെള്ളം പൂര്‍ണ്ണമായും വറ്റി പൊടി നന്നായി വെന്തുകിട്ടുമ്പോള്‍ ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ഇളക്കി വാങ്ങുക. ചെറുഉരുളകള്‍ തയ്യാറാക്കി എണ്ണ തടവിയ പ്ലാസ്റ്റിക് ഷീറ്റില്‍ വച്ച് ചെറുവടകള്‍ക്ക് ആകൃതി നല്‍കി 45 വടകള്‍ വീതം എണ്ണ തടവിയ ഒരു തട്ടില്‍വച്ച് ഒരു ഇഡ്ഡലി കുക്കറിലോ ഇഡ്ഡലിപ്പാത്രത്തിലോ സ്റ്റീമറിലോ വച്ച് മീതെ ഓരോ ടീസ്പൂണ്‍ എണ്ണ ഒഴിച്ച് അടച്ച് ആവിയില്‍ വേവിച്ചെടുക്കുക. 45 മിനിറ്റിനുശേഷം തുറന്ന് മറിച്ച് വെക്കുക. മറുവശത്തും ഓരോ ടീസ്പൂണ്‍ എണ്ണ ഒഴിച്ച് അടച്ച് ആവിയില്‍ വേവിച്ച് വാങ്ങുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes