വറ്റ മീൻ കാന്താരിയും കുരുമുളകും ചേർത്ത് വറുത്തത് (ഒരു കുട്ടനാടൻ സ്റ്റൈൽ)
By : Naveen Gireesh
വറ്റ മീൻ - 1 Kg (ഞാൻ 3 എണ്ണം വാങ്ങി )
കാന്താരി - 15 എണ്ണം
കുരുമുളക് - 2 വലിയസ്പൂൺ
മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
വെളിച്ചെണ്ണ - ഒരു ടീസ്പൂൺ
കറിവേപ്പില - രണ്ട് തണ്ട്
ഉപ്പ് - പാകത്തിന്
നാരങ്ങ നീര് - അര സ്‌പൂൺ
വെളിച്ചെണ്ണ or സൺഫ്ലവർ ഓയിൽ മീൻ വറുക്കാൻ - ആവശ്യത്തിന്
കാന്താരി - 15 എണ്ണം
കുരുമുളക് - 2 വലിയസ്പൂൺ
മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
വെളിച്ചെണ്ണ - ഒരു ടീസ്പൂൺ
കറിവേപ്പില - രണ്ട് തണ്ട്
ഉപ്പ് - പാകത്തിന്
നാരങ്ങ നീര് - അര സ്‌പൂൺ
വെളിച്ചെണ്ണ or സൺഫ്ലവർ ഓയിൽ മീൻ വറുക്കാൻ - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
കുരുമുളക് പൊടിച്ചു വെക്കുക . ഒത്തിരി പൊടിക്കരുത് ചെറിയ തരിയായി പൊടിച്ചെടുക്കണം. കാന്താരി ഇച്ചിരി വെള്ളം ഒഴിച്ച് അരച്ചെടുക്കണം . പരന്ന ഒരുപാത്രത്തിൽ കാന്താരി അരച്ചതും , കുരുമുളക് പൊടിച്ചതും , മഞ്ഞൾ പൊടിയും ,നാരങ്ങ നീര് , വെളിച്ചെണ്ണ ഒരു ടീസ്പൂൺ, ഉപ്പ് എന്നിവ എടുക്കുക. കറിവേപ്പില രണ്ട് തണ്ട് കൈകൊണ്ടു നല്ലതുപോലെ ചെറുതാക്കി ഇതിലേക്ക് ചേർക്കാം . എല്ലാം കൂടി നല്ലതുപോലെ കൈകൊണ്ട് കുഴച്ചെടുക്കണം . അരപ്പിൽ ഒത്തിരി വെള്ളം ചേർക്കരുത് . മീൻ ഈ അരപ്പിലേക്കു ചേർക്കാം . മീനിൽ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക . അര മണിക്കൂർ അരപ്പ്പെരട്ടി മീൻ വെച്ചിരിക്കണം . ഒരു ഫ്രൈ പാനിൽ ഓയിൽ ഒഴിച്ച് തീ കുറച്ചിട്ട് വേവിച്ചെടുക്കാം .ഓയിലിനേക്കാൾ വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്താൽ കൂടുതൽ ടേസ്റ്റ് ആകും . കൂട്ടുകാർക്ക് എരുവ് കൂടുതൽ വേണ്ടത് കാരണം ആണ് ഞാൻ കാന്താരി 15 എണ്ണം ചേർത്ത് . എരുവ് വേണ്ടാത്തവർക്ക് കുരുമുളകിന്റെയും , കാന്താരിയുടെയും അളവ് കുറക്കാം ! സ്റ്റീൽ പാത്രത്തിലുള്ള ചോറും, കറിയും, കപ്പയും, മീൻ വറുത്തതും , പഴയ ഒരു ഫോട്ടോ ആണ് . വറ്റ വറുത്തതുമായുള്ള ചോറിന്റെ ഫോട്ടോ എടുക്കാൻ മറന്നുപോയി ! മൂന്നരവർഷം മുൻപ് ഞാൻ സൗദിയിലേക്ക് വന്നപ്പോൾ സ്റ്റീൽ പ്ലേറ്റ് എനിക്ക് ചോറുണ്ണാൻ അമ്മ വാങ്ങി തന്നതാണ് . റൂമിൽ ഉള്ളപ്പോൾ ഞാൻ അതിലാണ് കഴിക്കുന്നത് . ഞാൻ ഇട്ട മൂന്ന് പോസ്റ്റിലും സ്റ്റീൽ പാത്രത്തിന്റെ സാനിദ്യം ഉണ്ടായിരുന്നു .
N . B - അരപ്പ് കൈകൊണ്ട് കുഴച്ചതിന് ശേഷം കൈ നല്ലതുപോലെ സോപ്പിട്ട് കഴുകണം മറക്കരുത് ! എനിക്ക് നല്ലൊരു പണിയാണ് കിട്ടിയത് ഈ അരപ്പ് കുഴച്ചതിന് ശേഷം !
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes