മീ൯ മസാല
By: Fathima Mayalakkara‎

അയക്കൂറ-1/2കിലോ
ഉള്ളി നീളത്തിൽ മുറിച്ചത്.. 3
പച്ചമുളക്നീളത്തിൽ മുറിച്ചത്.... 3
വെളുത്തുള്ളി, ഇഞ്ചി ചതച്ചത്- 1 ടീ സ്പൂൺ
തക്കാളി മുറിച്ചത്... 2.
കറിവേപ്പില... 2 തണ്ട്.
മല്ലിയില... കുറച്ച്
മഞ്ഞൾപ്പൊടി...1/2 ടീസ്പൂൺ.
മുളക്പ്പൊടി... 2 ടീസ്പൂൺ
മല്ലിപ്പൊടി..... 3ടീസ്പൂൺ.
ഉപ്പ്...ആവശ്യത്തിന്
ഗരം മസാലപ്പൊടി... 1/2 ടീസ്പൂൺ.
കുരുമുളക് പ്പൊടി... 1 ടീസ്പൂണ്
വെളിച്ചെണ്ണ.. 2 ടേബിൾ സ്പൂൺ.
പുളിവെള്ളം.... 1ടേബി സ്പൂണ്
--------------------------------------------------------------------
മീനില് കുറച്ച് മളക് പൊടിയു൦,ഉപ്പു൦ ചേ൪ത്ത് ഫ്രൈ ചെയ്ത് വെക്കുക,
ഒരു പാനില് പൊരിച്ച ബാക്കി എണ്ണഒഴിച്ച് അതിലേക്ക് ഉള്ളി, വേപ്പില, പച്ചമുളക്, ചേർത്ത് നന്നായി വഴറ്റുക. കൂടെ തക്കാളിയും, ഇഞ്ചി, വെളുത്തുള്ളി, ചേർത്ത്... നന്നായി വഴറ്റണം.
ഇതിലേക്ക് മുളക്പൊടി,മഞ്ഞൾപ്പൊടി, മല്ലിപൊടി, കുരുമുളക് പൊടി, ഗരംമസാലപൊടി,,പാകത്തിന് ഉപ്പും ,ചേർത്ത് നന്നായി വഴറ്റുക
ഇതിലേക്ക്,കുറച്ച് പുളിവെള്ളം ചേർക്കുക. കറി തിളക്കുമ്പോൾ മീൻ ചേർത്ത് കൊടുക്കുക., അതിലേക്ക് മല്ലിയില ചേർത്ത് യോജിപ്പിച്ച് ഇറക്കിവെക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم